1. വാര്‍ത്താലോകം
  2. ധനകാര്യം
  3. വാണിജ്യ വാര്‍ത്ത
  4. Gold rate increased today rate

കുതിപ്പ് തുടർന്ന് സ്വർണവില, ഒറ്റയടിക്ക് വർധിച്ചത് 1680 രൂപ, വീണ്ടും 1,07,000ന് മുകളിൽ

Gold Rate
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. പവന് 1680 രൂപയാണ് ഉയര്‍ന്നത്. 1,07,440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 210 രൂപയാണ് ഉയര്‍ന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,430 രൂപയായി. പവന് ഇന്നലെ 560 രൂപയാണ് വര്‍ധിച്ചത്.
 
ഒരിടവേളയ്ക്ക് ശേഷം അമേരിക്ക- ഇറാന്‍ സംഘര്‍ഷം കനത്തതോടെയാണ് സ്വര്‍ണവില വീണ്ടും ഉയര്‍ന്നത്. എണ്ണവില വര്‍ധനയെ തുടര്‍ന്ന് വിലക്കയറ്റ ആശങ്ക നിലനില്‍ക്കുമ്പോള്‍ തന്നെ അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്കില്‍ മാറ്റം വരുത്തിയേക്കില്ല എന്ന റിപ്പോര്‍ട്ടുകളും സ്വര്‍ണവിലയില്‍ പ്രതിഫലിച്ചു. 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ബിജെപി പ്രതിഷേധത്തിനിടെ പോലീസിൻ്റെ ക്രൂരമായ മർദ്ദനം, വിദ്യാർഥികളോട് പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് രാഹുൽ ഗാന്ധി