അസാധുവായി നോട്ടുകൾ: ഗുരുവായൂർ ക്ഷേത്രത്തിൽ ഒരു കോടിയോളം

എ കെ ജെ അയ്യര്‍| Last Modified തിങ്കള്‍, 30 ഓഗസ്റ്റ് 2021 (14:21 IST)
ഗുരുവായൂർ: നോട്ട് നിരോധനം ആരംഭിച്ച ശേഷം ഇതുവരെയായി ക്ഷേത്ര നടയിൽ കാണിക്കയായി ഒരു കോടിയോളം വരുന്ന അസാധു നോട്ടുകൾ ലഭിച്ചതായി റിപ്പോർട്ട്. ഇത്തരത്തിലുള്ള നിരോധിച്ച ആയിരം, അഞ്ഞൂറ് എന്നീ നോട്ടുകൾ ഇപ്പോഴും ഇവിടെ കാണിക്കയായി ലഭിക്കുന്നുണ്ട്.

ഇത്തവണ കാണിക്ക വഞ്ചി തുറന്ന് എണ്ണിയപ്പോഴും 38000 രൂപയുടെ അസാധു നോട്ടുകളാണ് ലഭിച്ചത്. വരവ് എണ്ണിയപ്പോൾ ആയിരത്തിന്റെ പതിനാലു നോട്ടുകളും അഞ്ഞൂറിന്റെ 48 നോട്ടുകളുമാണ് ലഭിച്ചത്. ഈ അസാധു നോട്ടുകൾ എന്ത് ചെയ്യണം എന്ന് ഇപ്പോഴും ധാരണയില്ല.

എന്തായാലും ഗുരുവായൂരപ്പന് ഇത്തവണ
വഞ്ചികളിൽ നിന്ന് ലഭിച്ചത് നാല് കോടിയിലേറെ രൂപയാണ്. ഇതിനൊപ്പം രണ്ടേകാൽ കിലോയോളം സ്വർണ്ണവും നാല്പതിനാല് കിലോ വെള്ളിയും ലഭിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :