ഗുരുവായൂര്‍ മേല്‍ശാന്തി തെരഞ്ഞെടുപ്പ് നാളെ

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 15 സെപ്‌റ്റംബര്‍ 2021 (17:07 IST)
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ ഒന്നു മുതല്‍ ആറു മാസത്തേക്കുള്ള പുതിയ മേല്‍ശാന്തിയെ നാളെ തിരഞ്ഞെടുക്കും. ഇത്തവണ 40 അപേക്ഷകരാണ് ഉള്ളത്. ഇവര്‍ നാളെ രാവിലെ എട്ടരക്ക് ആരംഭിക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കും. യോഗ്യതനേടുന്ന അപേക്ഷകരുടെ പേരുകള്‍ എഴുതി വെള്ളി കുംഭത്തിലാക്കി നറുക്കിട്ടെടുക്കും.

ഉച്ചപ്പൂജ കഴിഞ്ഞ് നട തുറന്ന ശേഷം ഗുരുവായൂരപ്പനു മുന്നില്‍ നമസ്‌കാര മണ്ഡപത്തില്‍ ഇപ്പോഴത്തെ മേല്‍ശാന്തി തിയ്യന്നൂര്‍ ശങ്കരനാരായണ പ്രമോദ് നമ്പൂതിരിയാണ് നറുക്കെടുക്കുക. പുതിയ മേല്‍ശാന്തി ക്ഷേത്രത്തില്‍ 12 ദിവസത്തെ ഭജനം പൂര്‍ത്തിയാക്കി ഈ മാസം 30 ന് രാത്രി അത്താഴപൂജക്ക് ശേഷം ചുമതലയേല്‍ക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :