ഫോബ്‌സ് ഇന്ത്യയുടെ ഏറ്റവും സ്വാധീനമുള്ള അഭിനേതാക്കള്‍: സാമന്തയേയും വിജയ് ദേവരകൊണ്ടയേയും കടത്തിവെട്ടി രശ്മിക മന്ദാന

സിആര്‍ രവിചന്ദ്രന്‍| Last Updated: തിങ്കള്‍, 18 ഒക്‌ടോബര്‍ 2021 (21:38 IST)
ഫോബ്‌സ് ഇന്ത്യയുടെ ഏറ്റവും സ്വാധീനമുള്ള അഭിനേതാക്കളുടെ പട്ടികയില്‍ സാമന്തയേയും വിജയ് ദേവരകൊണ്ടയേയും കടത്തിവെട്ടി മന്ദാന. കന്നഡ സുന്ദര നായകന്‍ യഷും രശ്മികയ്ക്ക് പിന്നിലാണ്. വിജയ് ദേവരകൊണ്ട രണ്ടാം സ്ഥാനത്തുണ്ട്. മൂന്നാം സ്ഥാനത്ത് യഷും നാലാംസ്ഥാനത്ത് സാമന്തയുമാണ്. പിന്നാലെ അല്ലുഅര്‍ജുനും ഉണ്ട്. സോഷ്യല്‍ മീഡിയകളില്‍ കിട്ടുന്ന ലൈക്കും കമന്റും ഫോളോവേഴ്‌സിന്റെ എണ്ണവും കണക്കിലെടുത്താണ് സ്ഥാനങ്ങള്‍ നിര്‍ണയിക്കുന്നത്.

പത്തില്‍ രശ്മിക മന്ദാന 9.88 പോയിന്റാണ് നേടിയത്. വിജയ് ദേവരകൊണ്ട 9.67ഉം, 9.49 ഉം പോയിന്റുകള്‍ നേടിയിട്ടുണ്ട്. 9.46 ആണ് അല്ലു അര്‍ജുന്റെ പോയിന്റ്. ഇന്‍സ്റ്റഗ്രാമില്‍ 22മില്യണില്‍ പരം ആളുകളാണ് രശ്മികയെ ഫോളോ ചെയ്യുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :