എൽഡിഎഫിനെ ചീത്ത വിളിച്ചതാണോ യോഗ്യത?, സലീം കുമാർ സ്മാരകത്തിന് ചിലവെടുക്കേണ്ടത് കെപിസിസി, അല്ലാതെ സർക്കാരല്ല: നിസാർ മാമുക്കോയ
അന്തരിച്ച നടന്‍ സലീം കുമാറിന് സംസ്ഥാന ബജറ്റില്‍ സ്മാരകം പണിയാന്‍ ഒരു കോടി രൂപ അനുവദിച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി പ്രശസ്ത നടന്‍ മാമുക്കോയയുടെ മകന്‍ നിസാര്‍ മാമുക്കോയ. പൊതുഖജനാവിലെ പണം ഉപയോഗിച്ചുകൊണ്ടല്ല സലീം കുമാറിന് സ്മാരകം നിര്‍മിക്കേണ്ടതെന്നും പിണറായി വിജയനെയും എല്‍ഡിഎഫ് സര്‍ക്കാരിനെയും ചീത്ത വിളിച്ചതും കോണ്‍ഗ്രസുകാരനായതുമാണോ സലീം കുമാറിന്റെ യോഗ്യതയെന്നും അങ്ങനെയെങ്കില്‍ സ്മാരകം നിര്‍മിക്കേണ്ടത് കെപിസിസിയാണെന്നും നിസാര്‍ മാമുക്കോയ പറഞ്ഞു.
ഖജനാവ് കാലിയാണെന്നും പൂച്ച പെറ്റുകിടക്കുകയണെന്നും പറഞ്ഞവരാണ് ഒരു നടന്റെ സ്മാരകത്തിനായി ഒരു കോടി രൂപ ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നത്. ദുരന്തബാധിതരായ വയനാട്ടിലെ ജനങ്ങളോട് സര്‍ക്കാര്‍ എന്താണ് ചെയ്തതെന്ന് ഈ സാഹചര്യത്തില്‍ ഓര്‍ക്കണം. സലീം കുമാറിനെ എല്ലാവര്‍ക്കും ഇഷ്ടമാണ്. എനിക്കും അങ്ങനെ തന്നെ. ഒരു കലാകാരന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ വിയോഗത്തില്‍ ദുഖമുണ്ട്. എന്നാല്‍ ബജറ്റില്‍ തുക വിലയിരുത്തി വലിയ കാര്യമായി കൊണ്ടാടേണ്ടതില്ലെന്നും സ്മാരക പ്രഖ്യാപനത്തിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയമുണ്ടെന്നും നിസാര്‍ പറയുന്നു.
തിരെഞ്ഞെടുപ്പ് കാലത്ത് കമ്മ്യൂണിസ്റ്റുകാരെയും എല്‍ഡിഎഫ് സര്‍ക്കാരിനെയും ചീത്തവിളിച്ചതും കോണ്‍ഗ്രസിനെ അനുകൂലിച്ചതുമാണ് യോഗ്യതയെങ്കില്‍ എറണാകുളം ഡിസിസിയോ കെപിസിസിയോ ഏറ്റെടുത്ത് വേണം സ്മാരകം നിര്‍മിക്കാന്‍. അതിന് ഒന്നല്ല 10 കോടി വരെ പിരിച്ചെടുക്കാന്‍ അവര്‍ക്ക് സാധിക്കും. അല്ലാതെ പൊതുപണം ഉപയോഗിക്കുന്നത് ശരിയല്ല.നിസാര്‍ മാമുക്കോയ പറഞ്ഞു.ALSO READ: ലോകകപ്പ് ആരാധകരെ നിരാശപ്പെടുത്തി സതീശൻ സർക്കാർ; വൈദ്യുതി നിയന്ത്രണം അനിശ്ചിതകാലത്തേക്ക്