അനുബന്ധ വാര്ത്തകള്
- ലോകകപ്പ് ആരാധകരെ നിരാശപ്പെടുത്തി സതീശൻ സർക്കാർ; വൈദ്യുതി നിയന്ത്രണം അനിശ്ചിതകാലത്തേക്ക്
- എന്താണിത് കോൺഗ്രസെ, തോന്നുന്നത് പോലെ വൈദ്യുതി നിയന്ത്രണം 15 മിനിറ്റിൽ നിന്ന് ഒരു മണിക്കൂർ വരെ!
- ലോകകപ്പ് സമയത്തെ പവർകട്ട് തുടരാൻ സർക്കാർ
- ലോകകപ്പ് ആരാധകർക്കു നിരാശ; പവർകട്ട് തുടരാൻ സർക്കാർ
- ലോകകപ്പ് സമയത്തെ പവർകട്ട് ഒഴിവാക്കുക; ഫുട്ബോൾ പ്രേമികൾക്കായി പ്രതിപക്ഷ നേതാവ്
ഷൂട്ടൗട്ടിലെ ആദ്യ കിക്ക് എടുത്തതും കറണ്ട് പോയി, ഇത് ഇരുണ്ടകാലം: എം.ബി.രാജേഷ്
നെതർലൻഡ്‌സ് - മൊറോക്കോ റൗണ്ട് 32 മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് എത്തിയപ്പോൾ കറണ്ട് പോയത് പ്രതിപാദിച്ചാണ് എം.ബി.രാജേഷ് യുഡിഎഫ് സർക്കാരിനെ വിമർശിച്ചിരിക്കുന്നത്
MB rajesh about Power Cut Kerala
ലോകകപ്പ് ആവേശത്തിന്റെ നിറംകെടുത്തുന്ന അടിക്കടിയുള്ള വൈദ്യുതി നിയന്ത്രണത്തിൽ വിമർശനവുമായി മുൻ മന്ത്രിയും സിപിഎം നേതാവുമായ എം.ബി.രാജേഷ്. ഇത് ഇരുണ്ട കാലം ആണെന്നും അങ്ങനെ വിശേഷിപ്പിക്കുമ്പോൾ ക്ഷോഭിച്ചിട്ട് കാര്യമില്ലെന്നും എം.ബി.രാജേഷ് ഫെയ്‌സ്ബുക്കിൽ കുറിച്ചു.
നെതർലൻഡ്‌സ് - മൊറോക്കോ റൗണ്ട് 32 മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് എത്തിയപ്പോൾ കറണ്ട് പോയത് പ്രതിപാദിച്ചാണ് എം.ബി.രാജേഷ് യുഡിഎഫ് സർക്കാരിനെ വിമർശിച്ചിരിക്കുന്നത്. ഏത് സമയത്ത് കറണ്ട് പോകും എന്നതിനെ കുറിച്ച് യാതൊരു നിശ്ചയവും ഇല്ലെന്നും രാജേഷ് പറഞ്ഞു.
' ഇരുണ്ട കാലം എന്ന് പറയുമ്പോൾ ക്ഷോഭിച്ചിട്ട് കാര്യമില്ല. നെതർലാൻഡ്‌സ് - മൊറോക്കോ മത്സരം നടക്കുന്നു. ഷൂട്ടൗട്ടിലെത്തി. നെതർലാൻഡ്‌സ് ആദ്യ കിക്ക് എടുത്തതും കറണ്ട് പോയി.
ലോകകപ്പ് നടക്കുമ്പോൾ പോലും മുന്നറിയിപ്പില്ലാത്ത കറണ്ട് കട്ട്. ഏതു സമയത്ത് പോകും എന്ന് ആർക്കും നിശ്ചയമില്ല. ഇതിനെ ഇരുണ്ട കാലം എന്നല്ലാതെ എന്താണ് വിശേഷിപ്പിക്കുക.' രാജേഷ് ഫെയ്‌സ്ബുക്കിൽ കുറിച്ചു.
അതേസമയം സംസ്ഥാനത്ത് പവർകട്ടിനു സമാനമായ വൈദ്യുതി നിയന്ത്രണം തുടരാനാണ് സർക്കാർ തീരുമാനം. ജൂൺ 30 വരെ മാത്രമെന്ന് പറഞ്ഞിരുന്ന വൈദ്യുതി നിയന്ത്രണം അനിശ്ചിത കാലത്തേക്ക് തുടരും. ഫിഫ ലോകകപ്പ് ആരാധകരെ സംബന്ധിച്ചിടുത്തോളം വലിയ നിരാശയാണ് ഈ വാർത്ത. ലോകകപ്പ് മത്സരങ്ങൾ നടക്കുന്ന സമയത്തടക്കം ഇപ്പോൾ വൈദ്യുതി നിയന്ത്രണം ഉണ്ട്. കേന്ദ്ര പൂളിൽ നിന്നുള്ള വൈദ്യുതി ലഭ്യതയുടെ കുറവും കൂടിയ വില നൽകിയിട്ടും വൈദ്യുതി കിട്ടാത്തതും പ്രതിസന്ധിയെന്നാണ് കെ.എസ്.ഇ.ബി പറയുന്നത്. രാത്രിയിലെ വൈദ്യുതി ഉപഭോഗം ശരാശരി 4,500 മെഗാവാട്ടാണ്. അതിനാൽ രാത്രികാലങ്ങളിൽ വൈദ്യുതി നിയന്ത്രണം ലോകകപ്പ് കഴിയുംവരെ തുടരാനാണ് തീരുമാനം. ചിലപ്പോൾ വൈദ്യുതി നിയന്ത്രണം ഓഗസ്റ്റിലേക്കും നീട്ടിയേക്കാം.