അനുബന്ധ വാര്‍ത്തകള്‍
- അനാവശ്യ വിവാദങ്ങൾക്ക് താത്പര്യമില്ല, ഓഫീസ് ഒഴിയാൻ തീരുമാനിച്ച് വികെ പ്രശാന്ത്
- മേയറാക്കാമെന്ന് പറഞ്ഞാണ് മത്സരത്തിനിറക്കിയത്, ഒന്നും പറയാത്തത് ജയിപ്പിച്ച ജനങ്ങളെ ഓർത്തുമാത്രം : ശ്രീലേഖ
- അവർ നടത്തട്ടെ, ആവശ്യപ്പെട്ടാൽ 24 മണിക്കൂറിനുള്ളിൽ 113 ബസും തിരിച്ചുതരാം, പകരം 150 എണ്ണം കൊണ്ടുവരും - ഗണേഷ് കുമാർ
- തലസ്ഥാനത്ത് പുതിയ പോര്: ഇ - ബസുകൾ നഗരത്തിൽ മാത്രം ഓടിയാൽ മതിയെന്ന് മേയർ
- വി കെ പ്രശാന്തിനോട് ശാസ്തമംഗലത്തെ എംഎൽഎ ഓഫീസ് ഒഴിയണമെന്ന് ശ്രീലേഖ, പറ്റില്ലെന്ന് മറുപടി
ഇടുപ്പ് ശസ്ത്രക്രിയയ്ക്കിടെ ഡ്രില്‍ ബിറ്റ് ശരീരത്തില്‍ തുളച്ചുകയറി; തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിക്കെതിരെ പരാതി
കഴിഞ്ഞ നവംബര്‍ 17 ന് ആയിരുന്നു ശസ്ത്രക്രിയ.
തിരുവനന്തപുരം: പാളയത്തെ ജൂബിലി മെമ്മോറിയല്‍ ആശുപത്രിയിലാണ് ഇടുപ്പ് ശസ്ത്രക്രിയയ്ക്കിടെ ഞെട്ടിക്കുന്ന മെഡിക്കല്‍ അനാസ്ഥയുണ്ടായത്. ശസ്ത്രക്രിയയ്ക്കിടെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനായി ശസ്ത്രക്രിയ നാടത്തിയപ്പോഴാണ് ഡ്രില്‍ ബിറ്റ് രോഗിയുടെ ഉള്ളിലേക്ക് തുളച്ചുകയറി. മലയിന്‍കീഴ് സ്വദേശി ജിജിന് ജോസിന്റെ ഇടതു ഇടുപ്പിലെ എല്ലിലാണ് ഡ്രില്‍ ബിറ്റ് തുളച്ചു കയറിയത്. കഴിഞ്ഞ നവംബര്‍ 17 ന് ആയിരുന്നു ശസ്ത്രക്രിയ.
ഇടുപ്പിലെ വേദന മാറാത്തതിനെ തുടര്‍ന്ന് ജിജിന് വീണ്ടും പരിശോധന നടത്തിയപ്പോഴാണ് ഡ്രില്‍ ബിറ്റ് തുളച്ചു കയറിയതായി കാണ്ടെത്തിയത്. എന്നാല്‍ ഡ്രില്‍ ബിറ്റ് നീക്കം ചെയ്യാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. തുടര്‍ന്ന് ജിജിന് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കന്റോണ്‍മെന്റ് പോലീസ് കേസെടുത്തു. കേസില്‍ ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്ന് രോഗിയെ അറിയിച്ചതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.