1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. The Supreme Court rejected Dr. Ram's anticipatory bail plea in the case related to Nitin Raj's death

നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ. റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

The Supreme Court
ന്യൂഡല്‍ഹി: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന നിതിന്‍ രാജിന്റെ ആത്മഹത്യാ കേസിലെ പ്രതിയായ ഡോ. എം.കെ. റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങുന്ന ബെഞ്ച് അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ തള്ളി.
 
ഡോ. റാമിനെതിരെ കോടതി രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചു. അധ്യാപകര്‍ വിദ്യാര്‍ത്ഥികളോട് ഇത്തരത്തിലാണോ പെരുമാറേണ്ടതെന്ന് കോടതി അദ്ദേഹത്തിന്റെ അഭിഭാഷകനോട് ചോദിച്ചു. സഹപാഠികള്‍ക്ക് മുന്നില്‍ അപമാനിതരാകുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകുന്ന മാനസികാവസ്ഥയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ എന്നും കോടതി ആരാഞ്ഞു.
 
ഈ സംഭവത്തെ ക്രൂരവും മനുഷ്യത്വരഹിതവും എന്നാണ് കോടതി വിശേഷിപ്പിച്ചത്. ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്ന അധ്യാപകര്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ മനസ്സിലാക്കണമെന്നും കോടതി പറഞ്ഞു. എന്നാല്‍ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചിട്ടില്ലെന്നും അതിന് തെളിവുകളില്ലെന്നും രാമിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. താന്‍ ചെയ്ത തെറ്റ് മനസ്സിലാക്കിയെന്നും അതില്‍നിന്ന് പാഠം ഉള്‍ക്കൊണ്ടെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു. അതേസമയം ഡോ. രാം കഴിഞ്ഞ മൂന്ന് മാസമായി ഒളിവിലാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
തര്‍ക്കത്തിനിടെ ഭാര്യ ഫോണ്‍ കൊണ്ട് തലയ്ക്കടിച്ചതിനെത്തുടര്‍ന്ന് യുവാവ് മരിച്ചു