1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. A young man died after his wife struck him on the head with a phone during an argument

തര്‍ക്കത്തിനിടെ ഭാര്യ ഫോണ്‍ കൊണ്ട് തലയ്ക്കടിച്ചതിനെത്തുടര്‍ന്ന് യുവാവ് മരിച്ചു

A young man died
ഒഡീഷ: കുടുംബവഴക്കിനിടെ ഭാര്യ മൊബൈല്‍ ഫോണ്‍ കൊണ്ട് തലയ്ക്കടിച്ചതിനെത്തുടര്‍ന്ന് യുവാവ് മരിച്ചു. വീട്ടിലുണ്ടായ വാക്കുതര്‍ക്കം അപ്രതീക്ഷിതമായ ഒരു ദുരന്തത്തിലാണ് കലാശിച്ചത്. തര്‍ക്കം മൂര്‍ച്ഛിച്ചപ്പോള്‍ ഭാര്യ ദേഷ്യത്തോടെ മൊബൈല്‍ ഫോണ്‍ വലിച്ചെറിഞ്ഞു. ഫോണ്‍ തലയില്‍ കൊണ്ടതിനെത്തുടര്‍ന്ന് യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഉടന്‍ തന്നെ യുവാവിനെ ഭാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോലീസ് ഭാര്യയെ കസ്റ്റഡിയിലെടുത്തു.
 
കൊലപാതകം മുന്‍കൂട്ടി ആസൂത്രണം ചെയ്തതല്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇതൊരു അപ്രതീക്ഷിത സംഭവമാണോ എന്നതടക്കമുള്ള എല്ലാ സാധ്യതകളും പരിശോധിച്ചുവരികയാണ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും മറ്റ് ശാസ്ത്രീയ തെളിവുകളും ലഭിച്ച ശേഷം കേസില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ആര്‍ സുഗതന്‍ ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യും; സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി