1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Deepthi Mary Varghese Kochi Mayor

സമുദായത്തില്‍ തട്ടി കോണ്‍ഗ്രസ്; ദീപ്തി മേരി വര്‍ഗീസ് കടുത്ത അതൃപ്തിയില്‍, സതീശനു പാളിയെന്നു വിമര്‍ശനം

കെപിസിസി ജനറല്‍ സെക്രട്ടറി കൂടിയായ ദീപ്തിയെ മേയറാക്കാനാണ് സംസ്ഥാന നേതൃത്വം ആദ്യം തീരുമാനിച്ചിരുന്നത്

Deepthi, Mayor, Kochi Mayor, Deepthi Mary Varghese Kochi Mayor, ദീപ്തി മേരി വര്‍ഗീസ്, കോണ്‍ഗ്രസ്, കൊച്ചി ഡിസിസി
കൊച്ചി കോര്‍പറേഷനിലെ മേയര്‍ സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നതില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനു പാളിയെന്നു കോണ്‍ഗ്രസില്‍ വിമര്‍ശനം. ലത്തീന്‍ സമുദായത്തെ തൃപ്തിപ്പെടുത്താന്‍ വേണ്ടി ദീപ്തി മേരി വര്‍ഗീസിനെ പൂര്‍ണമായി തഴഞ്ഞതില്‍ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ക്കു എതിര്‍പ്പുണ്ട്. 
 
കെപിസിസി ജനറല്‍ സെക്രട്ടറി കൂടിയായ ദീപ്തിയെ മേയറാക്കാനാണ് സംസ്ഥാന നേതൃത്വം ആദ്യം തീരുമാനിച്ചിരുന്നത്. ലത്തീന്‍ സമുദായത്തില്‍ നിന്ന് എതിര്‍പ്പ് വന്നതോടെ ഈ തീരുമാനം മാറ്റാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതരായി. ലത്തീന്‍ അംഗമായിരിക്കണം മേയര്‍ ആകേണ്ടതെന്ന് ലത്തീന്‍ സഭ പരസ്യമായി ആവശ്യപ്പെട്ടതോടെയാണ് കോണ്‍ഗ്രസിന്റെ മുട്ടിലിഴയല്‍. ഭരിക്കാന്‍ വ്യക്തമായ ഭൂരിപക്ഷമുണ്ടായിട്ടും ലത്തീന്‍ സഭയുടെ പിടിവാശിക്കു വഴങ്ങേണ്ട ഗതികേട് കോണ്‍ഗ്രസിനു വന്നു. 
 
ജില്ലാ നേതൃത്വം ദീപ്തിക്ക് എതിരാണ്. മേയര്‍ പദവി ലഭിക്കാത്തതില്‍ കടുത്ത അതൃപ്തിയും ദീപ്തി പരസ്യമാക്കി. കെപിസിസി നേതൃത്വത്തിനു ദീപ്തി പരാതി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ദീപ്തിയെ മനപ്പൂര്‍വ്വം ഒഴിവാക്കിയതല്ലെന്നും എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് മേയറെ തീരുമാനിച്ചതെന്നുമാണ് എറണാകുളം ഡിസിസിയുടെ വിശദീകരണം. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാമെന്ന ധാരണയിലാണ് ദീപ്തിയെ കെപിസിസി നേതൃത്വം അനുനയിപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 
അടുത്ത ലേഖനം
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അറസ്റ്റിനു സാധ്യത; മുന്‍കൂര്‍ ജാമ്യം തേടി കെ പി ശങ്കര്‍ദാസും എന്‍ വിജയകുമാറും