സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 24 ഡിസംബര്‍ 2025 (09:04 IST)
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അറസ്റ്റിനു സാധ്യതയുള്ളതിനാല്‍ മുന്‍കൂര്‍ ജാമ്യം തേടി കെ പി ശങ്കര്‍ദാസും എന്‍ വിജയകുമാറും. വിജിലന്‍സ് കോടതിയിലാണ് ഇവര്‍ മുന്‍കൂര്‍ ജാമ്യ അപേക്ഷ സമര്‍പ്പിച്ചത്. നേരത്തെ എ പത്മകുമാര്‍ ഉണ്ടായിരുന്ന ബോര്‍ഡില്‍ ഇരുവരും അംഗങ്ങളായിരുന്നു.
കേസില്‍ ബോര്‍ഡിലുണ്ടായിരുന്ന എല്ലാ അംഗങ്ങള്‍ക്കും തുല്യ ഉത്തരവാദിത്തം ഉണ്ടെന്ന് ഹൈക്കോടതി കഴിഞ്ഞദിവസം നിരീക്ഷിച്ചിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണ്ണ പാളികള്‍ കൈമാറിയതില്‍ അടക്കം ബോര്‍ഡിലെ എല്ലാ അംഗങ്ങള്‍ക്കും കൂട്ടുത്തരവാദിത്ത ഉണ്ടെന്നായിരുന്നു പത്മകുമാറിന്റെ മൊഴി.
അതേസമയം കേസില്‍ ഹൈക്കോടതി പരാമര്‍ശങ്ങള്‍ക്കെതിരെ കെ പി ശങ്കര്‍ദാസ് സുപ്രീംകോടതിയെ സമീപിച്ചു.