1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. R Sreelekha BJP Mayor

ആര്‍.ശ്രീലേഖയെ തിരുവനന്തപുരം മേയറാക്കാന്‍ ആലോചന; തീരുമാനം രാജീവ് ചന്ദ്രശേഖറിന്റേത്

കേരളത്തില്‍ ആദ്യമായാണ് ബിജെപി ഒരു കോര്‍പറേഷന്‍ ഭരണം പിടിക്കുന്നത്

Thiruvananthapuram corporation, Local Body elections,Kerala Elections, NDA, V V Rajesh, R Sreelekha,തിരുവനന്തപുരം കോർപ്പറേഷൻ, തദ്ദേശ തെരെഞ്ഞെടുപ്പ്, കേരള ഇലക്ഷൻ, എൻഡിഎ, വി വി രാജേഷ്, ആർ ശ്രീലേഖ
തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ഥിയെ ഉടന്‍ അറിയാം. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച നടത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനം. ഇന്നോ നാളെയോ രാജീവ് ചന്ദ്രശേഖര്‍ ഡല്‍ഹിയിലേക്ക് പോകും. 
 
കേരളത്തില്‍ ആദ്യമായാണ് ബിജെപി ഒരു കോര്‍പറേഷന്‍ ഭരണം പിടിക്കുന്നത്. അതിനാല്‍ കേന്ദ്ര നേതൃത്വം എല്ലാ സമവാക്യങ്ങളും ആലോചിച്ച ശേഷമായിരിക്കും ആരായിരിക്കണം മേയര്‍ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. 
 
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ ഡിജിപിയുമായ ആര്‍.ശ്രീലേഖ, സംസ്ഥാന സെക്രട്ടറി വി.വി.രാജേഷ് എന്നിവരുടെ പേരുകളാണ് സജീവ പരിഗണനയിലുള്ളത്. കേന്ദ്ര നേതൃത്വത്തിനു മുന്നില്‍ ആര്‍എസ്എസ് സമര്‍പ്പിച്ചിട്ടുള്ള പേരുകള്‍ കൂടി പരിശോധിച്ച ശേഷം ഒരു പേര് അന്തിമമായി നിര്‍ദേശിക്കാനാണ് സാധ്യത. ആര്‍.ശ്രീലേഖയെ മേയര്‍ ആക്കണമെന്ന ആവശ്യം സംസ്ഥാന നേതൃത്വത്തിലെ ചില നേതാക്കള്‍ക്കുണ്ട്. എന്നാല്‍ വി.വി.രാജേഷിനാണ് രാഷ്ട്രീയത്തില്‍ പരിചയസമ്പത്ത് ഉള്ളതെന്ന് വാദിക്കുന്ന ഒരു വിഭാഗവും സംസ്ഥാന നേതാക്കള്‍ക്കിടയില്‍ ഉണ്ട്. 
About Writer
രേണുക വേണു