പിണറായിക്കെതിരായ ഇഡി നീക്കം രാഷ്ട്രീയ പ്രേരിതം; യുഡിഎഫ് എംഎൽഎ ടി.കെ.ഗോവിന്ദൻ
TK Govindan
പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ ഇഡി നീക്കം രാഷ്ട്രീയ പ്രേരിതമെന്ന് യുഡിഎഫ് എംഎൽഎ ടി.കെ.ഗോവിന്ദൻ. പിണറായിക്കെതിരായ നീക്കം ഇഡിയുടെ അടവാണെന്ന് ഗോവിന്ദൻ പറഞ്ഞു.
പ്രതിപക്ഷ നേതാക്കൾക്കെതിരെയാണ് ഇഡി നീക്കം. ഇഡി നിഷ്പക്ഷ ഏജൻസി ആണെന്ന് അന്നം തിന്നുന്ന ആരും വിചാരിക്കില്ല. പിണറായിയുടെ മകൾ വീണ പൈസ ഉണ്ടാക്കിയിട്ടുണ്ടോ എന്നൊക്കെ അന്വേഷിക്കട്ടെ. അതിനൊക്കെ ഓരോ അന്വേഷണ രീതിയുണ്ട്. അതിനു പകരം പിണറായിയെ പിടിക്കലാണ് ലക്ഷ്യം എന്ന് കരുതിയാൽ ആ ഏജൻസിയുടെ വിശ്വാസ്യത നഷ്ടപ്പെടുകയാണ് ചെയുകയെന്ന് ടി.കെ ഗോവിന്ദൻ പറയുന്നു.
പിണറായിക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് കത്ത് നൽകിയത് ഇഡിയുടെ അടവാണ്. ഇന്ത്യ മുന്നണിയിലെ കക്ഷികൾ തമ്മിൽ പ്രശ്‌നം ആയിക്കോട്ടെ എന്ന ബിജെപി യുടെ രാഷ്ട്രീയ ലാക്കാണ് ഈ നീക്കത്തിനു പിന്നിലെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.