മുസ്ലീം ലീഗിന് വർഗീയ മുഖം, ജമാഅത്തെ ഇസ്ലാമിയുടെ ആശയ പ്രചാരണങ്ങൾ പോലും ഏറ്റുപിടിച്ചു: രൂക്ഷവിമർശനവുമായി സിപിഎം
ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിന് വര്‍ഗീയ മുഖമെന്ന് സിപിഎം. വിശാല സമിതി റിപ്പോര്‍ട്ടിലാണ് ലീഗിനെതിരായ രൂക്ഷ വിമര്‍ശനം. സമുദായപാര്‍ട്ടിയെന്ന് പറയുന്ന ലീഗിന് വര്‍ഗീയതാല്പര്യമാണുള്ളതെന്നും വീടുകള്‍ തോറും വര്‍ഗീയ പ്രചാരണമാണ് ലീഗ് നടത്തിയതെന്നും ജമാഅത്തെ ഇസ്ലാമിയുടെ ആശയങ്ങള്‍ പോലും പ്രചരിപ്പിച്ചെന്നും സിപിഎം കുറ്റപ്പെടുത്തി. അധികാരത്തിലെത്താന്‍ ലീഗിന്റെ ഈ വര്‍ഗീയ നീക്കങ്ങളില്‍ യുഡിഎഫ് കണ്ണടച്ചെന്നും സിപിഎം വിമര്‍ശിക്കുന്നു.
അതേസമയം സിപിഎം വിശാല സംസ്ഥാന സമിതിയില്‍ പൊതുചര്‍ച്ച ഇന്നവസാനിക്കും. സെക്രട്ടറി എം വി ഗോവിന്ദന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ട് ദുര്‍ബലമെന്ന് ആദ്യദിനം തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു. വ്യക്തികേന്ദ്രീകൃതമായ വിമര്‍ശനങ്ങള്‍ വേണ്ടെന്നാണ് സിപിഎം വിശാല സംസ്ഥാന സമിതിയിലെ തീരുമാനം.