1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Consideration for the development of the textile sector

ടെക്സ്റ്റൈല്‍ മേഖലയുടെ വികാസത്തിന് പരിഗണന: മന്ത്രി പികെ കുഞ്ഞാലിക്കുട്ടി

Kunhalikutty, CM, Congress, Muslim League,Kerala Elections
പരമ്പരാഗത മേഖലക്കടക്കം നിര്‍ണായക സംഭാവനകള്‍ നല്‍കാന്‍ കഴിയുന്ന ടെക്സ്റ്റെല്‍ വ്യവസായത്തിന് സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. തിരുവന്തപുരത്ത് ടെക്‌സ്റ്റെല്‍ മേഖലയുമായി ബന്ധപ്പെട്ട പ്രതിനിധികളുടെ യോഗത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കൈത്തറി, നെയ്ത്ത് അടക്കമുള്ള മേഖലകളുടെ സാധ്യതകള്‍ വിപുലമാക്കണം. നിലവില്‍ ടെക്സ്റ്റെല്‍ മേഖല നേരിടുന്ന വെല്ലുവിളികളും പരിഹാര മാര്‍ഗങ്ങളും വിദഗ്ധരുടെ നേതൃത്വത്തില്‍ നടക്കുന്ന ഈ സമ്മേളനത്തിന് നിര്‍ദേശിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 
 
കേരളത്തെ സംബന്ധിച്ച് നിലവില്‍ അനേകം തൊഴിലാളികള്‍ ഉള്‍പ്പെടുന്നതും വിപുലമായ തൊഴിവസരങ്ങള്‍ക്കുള്ള സാധ്യതയുമാണ് വസ്ത്ര നിര്‍മാണ, വ്യാപാര രംഗം നല്‍കുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കേരളത്തിലെ വസ്ത്ര വ്യവസായ മേഖലയെ ആഗോള വിപണിയില്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും 2030ഓടെ 100 ബില്യണ്‍ യു.എസ്. ഡോളര്‍ കയറ്റുമതി ലക്ഷ്യം കൈവരിക്കുന്നതിനുമായാണ് യോഗം സംഘടിപ്പിച്ചത്.
 
ഹാന്‍ഡ്ലൂംസ് ആന്‍ഡ് ടെക്സ്റ്റൈല്‍സ് ഡയറക്ടര്‍ ഡോ. കൃപ കുമാര്‍ കെ.എസ്. സ്വാഗതം പറഞ്ഞു.  വ്യവസായ-വാണിജ്യ വകുപ്പ്  ഡയറക്ടര്‍ വിഷ്ണു രാജ് മുഖ്യപ്രഭാഷണം നടത്തി. ഇന്‍ഡസ്ട്രീസ് വകുപ്പിലെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി ആനി ജൂലി തോമസ്, കേന്ദ്ര  ടെക്സ്റ്റൈല്‍ കമ്മീഷണറുടെ ഓഫീസ് ഡയറക്ടര്‍ വിജയ് ധര്‍ ചൗബേ,  സീനിയര്‍ കണ്‍സല്‍ട്ടന്റ് ബിജേത മോഹന്തി എന്നിവര്‍ സംബന്ധിച്ചു. കേന്ദ്ര ടെക്സ്റ്റെല്‍ മന്ത്രാലയവും സംസ്ഥാന വ്യവസായ, വാണിജ്യ വകുപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
'നിര്‍ഭാഗ്യകരമായ' 13-ാം നമ്പര്‍ സ്റ്റേറ്റ് കാര്‍ തിരഞ്ഞെടുത്ത് മന്ത്രി കെഎം ഷാജി