1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala Weather May 21 Alerts

ഈ ജില്ലകളിൽ രാത്രി മഴയ്ക്കു സാധ്യത

Rain with thunderstorm alert in Kerala, Thunderstorm, Kerala Weather, Heavy Rain
ഏഴ് ജില്ലകളിൽ ഇന്ന് രാത്രി മഴയ്ക്കു സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 
 
ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ 
 
ഇടിമിന്നൽ ആരംഭിക്കുന്ന ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ ഉടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക.
 
വാതിലുകളും ജനലുകളും അടച്ച് സുരക്ഷിതമായി വീടിനുള്ളിൽ തുടരുക.
 
വൈദ്യുതോപകരണങ്ങൾ പ്ലഗ് ഒഴിവാക്കുക; ഇടിമിന്നൽ സമയത്ത് വയർ ഫോൺ ഉപയോഗം ഒഴിവാക്കണം.
 
തുറസായ സ്ഥലങ്ങളിലും മേൽക്കൂരകളിലും കുട്ടികൾ കളിക്കുന്നത് ഒഴിവാക്കണം.
 
 മരങ്ങൾക്കടിയിലും ശാഖകൾക്കടിയിലും അഭയം തേടരുത്; വാഹനങ്ങൾ അവിടങ്ങളിൽ പാർക്ക് ചെയ്യുന്നതും ഒഴിവാക്കുക.
 
കെട്ടിടസൗകര്യം ലഭ്യമല്ലെങ്കിൽ വാഹനത്തിനുള്ളിൽ തന്നെ തുടരുക; കൈകാലുകൾ പുറത്തേക്ക് നീട്ടരുത്.
 
 മത്സ്യബന്ധനം, ബോട്ടിംഗ്, നീന്തൽ തുടങ്ങിയ പ്രവർത്തനങ്ങൾ കാലാവസ്ഥ ശാന്തമാകുന്നത് വരെ ഒഴിവാക്കണം.
 
മഴയും ഇടിമിന്നലും ശക്തമാകാൻ സാധ്യതയുള്ള സാഹചര്യത്തിൽ പൊതുജനങ്ങൾ അനാവശ്യ യാത്രകൾ ഒഴിവാക്കി അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ഐഎംഡി വ്യക്തമാക്കി.
അടുത്ത ലേഖനം
ദീർഘദൂര ബസുകളിൽ എങ്ങനെ ഫ്രീ കൊടുക്കും; യു ടേൺ അടിക്കാൻ യുഡിഎഫ്