ദീർഘദൂര ബസുകളിൽ എങ്ങനെ ഫ്രീ കൊടുക്കും; യു ടേൺ അടിക്കാൻ യുഡിഎഫ്
കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ മാത്രമായിരിക്കും സൗജന്യയാത്ര
ഇന്ദിര ഗ്യാരന്റിയിൽ യുഡിഎഫ് പ്രഖ്യാപിച്ച സ്ത്രീകൾക്കുള്ള കെ.എസ്.ആർ.ടി.സി സൗജന്യ യാത്ര നടപ്പിലാക്കുന്നതിൽ ആശയക്കുഴപ്പം. ദീർഘദൂര സർവീസുകൾ അടക്കം എല്ലാ സർവീസുകളിലും സൗജന്യ യാത്ര അനുവദിക്കാൻ കഴിയില്ലെന്നാണ് സർക്കാർ വിലയിരുത്തൽ. അങ്ങനെ ചെയ്താൽ സർക്കാരിനു വലിയ ബാധ്യതയാകും.
കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ മാത്രമായിരിക്കും സൗജന്യയാത്ര. സൂപ്പർ ക്ലാസ് ബസുകളിൽ സൗജന്യയാത്ര സാധ്യമാകില്ല. ഇത് കെ.എസ്.ആർ.ടി.സിക്കു വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കിയേക്കുമെന്നാണ് വിലയിരുത്തൽ.
1,400 സൂപ്പർ ക്ലാസ് ബസ് സർവീസുകളും 300 ഫാസ്റ്റ് പാസഞ്ചർ സർവീസുകളും കെ.എസ്.ആർ.ടി.സി സർവീസിൽ ഉണ്ട്. ഇവയിലൊന്നും ഇന്ദിര ഗ്യാരന്റി ലഭ്യമാകില്ല.