മാറിനില്‍ക്കാന്‍ തയ്യാര്‍; പുതുപ്പള്ളിയില്‍ മത്സരിക്കണമോയെന്നത് പാര്‍ട്ടി തീരുമാനിക്കുമെന്ന് ചാണ്ടി ഉമ്മന്‍
പുതുപ്പള്ളിയില്‍ മത്സരിക്കണമോ എന്നത് പാര്‍ട്ടി തീരുമാനിക്കുമെന്ന് ചാണ്ടി ഉമ്മന്‍. പുതുപ്പള്ളിയില്‍ യുഡിഎഫ് വിജയിച്ചിരിക്കും. അതില്‍ സംശയമൊന്നുമില്ലായെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ പുതുപ്പള്ളി മണ്ഡലത്തില്‍ നിന്നും മാറി നില്‍ക്കാന്‍ തയ്യാറാണെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ നേതൃത്വത്തെ അറിയിച്ചതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
തന്റെ നിലപാട് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും കൂടുതല്‍ പ്രതികരണങ്ങള്‍ക്ക് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം പിണറായി വിജയന്‍ വീണ്ടും മത്സരിക്കുമെന്നും തിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഛിന്നഭിന്നമാകുമെന്നും സിപിഎം നേതാവ് എ കെ ബാലന്‍. സിപിഎമ്മിലെ രണ്ട് ടേം വ്യവസ്ഥ അനിവാര്യ ഘട്ടങ്ങളില്‍ മാറ്റുമെന്നും വ്യവസ്ഥകള്‍ ഇരുമ്പുലക്ക അല്ലെന്നും പിണറായി വിജയന്‍ മത്സരിക്കുന്നത് എല്‍ഡിഎഫിന് ഗുണം ചെയ്യുമെന്നും എ കെ ബാലന്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചരണത്തിന് നേതൃത്വം നല്‍കുന്നയാള്‍ അടുത്ത മുഖ്യമന്ത്രിയാകും. ഫലം വരുമ്പോള്‍ കോണ്‍ഗ്രസ് ഛിന്നഭിന്നമായി പോകുമെന്നും യുഡിഎഫിന്റെ 100 സീറ്റ് എന്ന മോഹം മലര്‍പ്പൊടിക്കാരന്റെ സ്വപ്നമാണെന്നും എ കെ ബാലന്‍ പറഞ്ഞു. അതേസമയം വെള്ളാപ്പള്ളി നടേശന്‍ ന്യൂനപക്ഷത്തെ അധിക്ഷേപിച്ചിട്ടില്ലെന്നും ലീഗിനെയാണ് വെള്ളാപ്പള്ളി വിമര്‍ശിക്കുന്നതെന്നും ബാലന്‍ പറഞ്ഞു.