അഗസ്ത്യാർകൂടം ട്രെക്കിങ് ജനുവരി 14 മുതൽ ഫെബ്രുവരി 11 വരെ
Pic:Agasthyamala.com
ട്രെക്കിങിനുള്ള ഫീസ് ഒരാള്‍ക്ക് 3,000 രൂപയാണ്. ഇതില്‍ ട്രെക്കിങ് ഫീസ് 2,420 രൂപയും ഇക്കോസിസ്റ്റം മാനേജ്മെന്റ് സ്‌പെഷ്യല്‍ ഫീസ് 580 രൂപയും ഉള്‍പ്പെടും. ട്രെക്കിങില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ രജിസ്റ്റര്‍ ചെയ്ത മെഡിക്കല്‍ പ്രാക്ടീഷണര്‍ (മോഡേണ്‍ മെഡിസിന്‍) നല്‍കുന്ന ഏഴ് ദിവസത്തിനുള്ളില്‍ എടുത്ത മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഹാജരാക്കണം. ആരോഗ്യപരമായ യോഗ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നിബന്ധന ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അഗസ്ത്യാര്‍കൂടം ട്രെക്കിങിന്റെ ഓണ്‍ലൈന്‍ ബുക്കിങ് രണ്ട് ഘട്ടങ്ങളിലായി നടത്തും. ജനുവരി 14 മുതല്‍ 31 വരെ നടക്കുന്ന ട്രെക്കിങിനുള്ള ബുക്കിങ് ജനുവരി ആദ്യവാരം ആരംഭിക്കും. അതേസമയം ഫെബ്രുവരി 1 മുതല്‍ 11 വരെ നടക്കുന്ന ട്രെക്കിങിനുള്ള ബുക്കിങ് ജനുവരി മൂന്നാം വാരത്തിന്റെ അവസാന ദിവസങ്ങളിലായിരിക്കും ആരംഭിക്കുക.