സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 7 ജനുവരി 2026 (09:14 IST)
എസ്‌ഐആറില്‍ രാജ്യത്ത് പുറത്തായത് 6.5 കോടി വോട്ടര്‍മാര്‍. കൂടുതല്‍ പേര്‍ പുറത്തായത് ഉത്തര്‍പ്രദേശിലാണ്. ഉത്തര്‍പ്രദേശില്‍ 2.89 കോടി പേരാണ് പുറത്തായത്. രണ്ടാം സ്ഥാനത്ത് തമിഴ്‌നാട് ഉണ്ട്. ഇവിടെ 97 ലക്ഷം ആളുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തുപോയി. മൂന്നാം സ്ഥാനത്ത് ഗുജറാത്താണ്. ഇവിടെ 74 ലക്ഷം പേരാണ് പുറത്താക്കപ്പെട്ടത്.
പശ്ചിമബംഗാളില്‍ 58 ലക്ഷം പേരും കേരളത്തില്‍ 24 ലക്ഷം പേരും പുറത്തായിട്ടുണ്ട്. യുപിയില്‍ 2.89 കോടി വോട്ടര്‍മാര്‍ പുറത്തായതോടെ സംസ്ഥാനത്തെ മൊത്തം വോട്ടര്‍മാരുടെ എണ്ണം 15 കോടിയില്‍ നിന്ന് 12 കോടിയായി കുറഞ്ഞു.