1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Agasthyarkoodam Trekking from January

അഗസ്ത്യാര്‍കൂടം ട്രെക്കിങ് ജനുവരി 14 മുതല്‍ ഫെബ്രുവരി 11 വരെ; മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാത്രം ട്രെക്കിങ്ങിന് പോകാം

agasthyarkoodam
അഗസ്ത്യാര്‍കൂടം ട്രെക്കിങ്ങ് ജനുവരി 14 മുതല്‍ ഫെബ്രുവരി 11 വരെ നടത്തും. ട്രെക്കിങ്ങ് ഫീസ് 2420 രൂപയും ഇക്കോസിസ്റ്റം മാനേജ്മെന്റ് സ്‌പെഷ്യല്‍ ഫീസ് 580 രൂപയും ഉള്‍പ്പടെ ഒരാള്‍ക്ക് 3000 രൂപയാണ് ഫീസ്. രജിസ്റ്റേര്‍ഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍ (മോഡേണ്‍ മെഡിസിന്‍) ഏഴു ദിവസത്തിനുള്ളില്‍ നല്‍കുന്ന മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാത്രമേ ട്രെക്കിങ്ങ് അനുവദിക്കുകയുള്ളൂ. 
 
പ്രസ്തുത ട്രെക്കിങ്ങിന്റെ ഓണ്‍ലൈന്‍ ബുക്കിങ്ങ് രണ്ടു ഘട്ടങ്ങളിലായി നടക്കും. ജനുവരി 14 മുതല്‍ 31 വരെയുള്ള ട്രെക്കിങ്ങിന് ജനുവരി ആദ്യവാരം ബുക്കിംഗ് ആരംഭിക്കും. ഫെബ്രുവരി 1 മുതല്‍ 11 വരെ ട്രെക്കിങിന് ജനുവരി മൂന്നാം വാരത്തെ അവസാന ദിവസങ്ങളിലായിരിക്കും ബുക്കിങ്.
അടുത്ത ലേഖനം
പ്രതിഷേധത്തെ തുടര്‍ന്ന് കൊച്ചി-മുസിരിസ് ബിനാലെയില്‍ നിന്ന് വിവാദമായ ലാസ്റ്റ് സപ്പര്‍ പെയിന്റിംഗ് നീക്കം ചെയ്തു