നടി ലക്ഷ്മിപ്രിയക്കെതിരെ കേസ്
ലക്ഷ്മിപ്രിയക്ക് പുറമെ അവരുടെ ഭർത്താവ് ജയേഷ്, തൃപ്പൂണിത്തുറ എസ്.ഐ രേഷ്മ എന്നിവർക്കെതിരെയും കേസെടുക്കാൻ കോടതിയുടെ നിർദേശമുണ്ട്
നടി അൻസിബ നൽകിയ പരാതിയിൽ നടി ലക്ഷ്മിപ്രിയക്കെതിരെ തൃപ്പൂണിത്തുറ പൊലീസ് കേസെടുത്തു. വ്യാജ പരാതിയുടെ മറവിൽ തനിക്കെതിരെ മാനസിക പീഡനം നടത്തിയെന്ന് കാണിച്ച് അൻസിബ കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാൻ തൃപ്പൂണിത്തുറ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് പൊലീസ് നടപടി.
ലക്ഷ്മിപ്രിയക്ക് പുറമെ അവരുടെ ഭർത്താവ് ജയേഷ്, തൃപ്പൂണിത്തുറ എസ്.ഐ രേഷ്മ എന്നിവർക്കെതിരെയും കേസെടുക്കാൻ കോടതിയുടെ നിർദേശമുണ്ട്. തൃപ്പൂണിത്തുറ വനിതാസെല്ലിൽ നിയമവിരുദ്ധമായി തടഞ്ഞുവച്ചു, അൻസിബയെക്കൊണ്ട് മാപ്പ് എഴുതി ഒപ്പിടീച്ചു, പിന്നീട് അത് താനറിയാതെ തിരുത്തി തുടങ്ങിയവയായിരുന്നു അൻസിബയുടെ പരാതി.
തൃക്കാക്കര എസിപി അന്വേഷിച്ച് കഴമ്പില്ലെന്നുപറഞ്ഞ് പരാതി തള്ളുകയായിരുന്നു. അതിനുശേഷമാണ് അൻസിബ കോടതിയെ സമീപിച്ചത്.