1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Mumbai city cut off by three days of continuous rain

മൂന്നു ദിവസത്തെ തുടര്‍ച്ചയായ മഴയില്‍ ഒറ്റപ്പെട്ട് മുംബൈ നഗരം; 13 മരണം

Monsoon, Red Alert, Orange Alert, Kerala Rain, Kerala News
മൂന്നു ദിവസത്തെ തുടര്‍ച്ചയായ മഴയില്‍ ഒറ്റപ്പെട്ട് മുംബൈ നഗരം. മഴക്കെടുതിയില്‍ ഇതുവരെ 13 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മുംബെ മറ്റു നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന റോഡ് -റെയില്‍ ഗതാഗതങ്ങള്‍ പൂര്‍ണമായും തടസ്സപ്പെട്ടു. മുംബൈ-അഹമ്മദാബാദ് ഹൈവേയിലും കൊങ്കണ്‍  പാതയിലും കനത്ത വെള്ളപ്പൊക്കത്തെ തുടര്‍ന്ന് യാത്രക്കാര്‍ കുടുങ്ങിക്കിടക്കുകയാണ്. റെയില്‍വേ പാതകളില്‍ മണ്ണിടിഞ്ഞ് വീണതിനെത്തുടര്‍ന്ന് ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചിട്ടുണ്ട്. നിരവധി ട്രെയിനുകള്‍ റദ്ദാക്കി.
 
അതേസമയം കേരളത്തില്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. 
 
അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ *കാസറഗോഡ് (ഓറഞ്ച് അലര്‍ട്ട് : അടുത്ത മൂന്ന് മണിക്കൂര്‍ മാത്രം)* ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും; *മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍* ജില്ലകളില്‍  ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും; *മറ്റു ജില്ലകളില്‍* ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഹോര്‍മൂസില്‍ എണ്ണ കപ്പലിന് നേരെ ആക്രമണം; പിന്നില്‍ ഇറാനെന്ന് അമേരിക്ക