ബക്രീദ് അവധി രണ്ട് ദിവസം
27 നാണ് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നത്
സംസ്ഥാനത്ത് ബക്രീദ് അവധി രണ്ട് ദിവസം. കലണ്ടർ പ്രകാരമുള്ള മെയ് 27 നും ബക്രീദ് ആഘോഷിക്കുന്ന മെയ് 28 നും അവധിയായിരിക്കും.
27 നാണ് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നത്. മസപ്പിറവി പ്രകാരം 28 നാണ് കേരളത്തിൽ ബലിപ്പെരുന്നാൾ. ഇതേ തുടർന്നാണ് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചത്.
സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകൾക്കും, പൊതുമേഖലാ സ്ഥാപനങ്ങൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.