കേരളത്തിൽ വൻ ഐഎഎസ് അഴിച്ചുപണി; ആറു ജില്ലകൾക്ക് പുതിയ കളക്ടർമാർ, പി.ബി. നൂഹ് ജിഎസ്ടി കമ്മീഷണർ
പി ബി നൂഹിനെ ജിഎസ്ടി കമ്മീഷണറായി നിയമിച്ചു.
ഐഎഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി.ആറു ജില്ലകളില്‍ കളക്ടര്‍മാരെ മാറ്റിയതോടൊപ്പം വിവിധ പ്രധാന വകുപ്പുകളിലും നിര്‍ണായക നിയമനങ്ങളാണ് നടന്നത്. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ചുമതലകളിലും മാറ്റം വരുത്തിയിട്ടുണ്ട്.
വ്യവസായ വകുപ്പ് ഡയറക്ടറായ പി. വിഷ്ണുരാജിനെ കണ്ണൂര്‍ ജില്ലാ കളക്ടറായി നിയമിച്ചു. പി ബി നൂഹിനെ ജിഎസ്ടി കമ്മീഷണറായി നിയമിച്ചു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രറ്ററിയായി ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ രത്തന്‍ ഖേല്‍ക്കറെ നിയമിച്ചു. ജിഎസ്ടി കമ്മീഷണറായിരുന്ന പാട്ടീല്‍ അജിത് ഭഗവത് റാവുവിന് ധനവകുപ്പ് സെക്രട്ടറിയായാണ് മാറ്റം. ആലപ്പുഴ കളക്ടറായിരുന്ന ഇമ്പശേഖറിനെ വാട്ടര്‍ അതോറിറ്റി എംഡിയായി നിയമിച്ചു. കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഷാജി വി നായരാണ് പുതിയ ആലപ്പുഴ കളക്ടര്‍.
കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയന് വ്യവസായ വകുപ്പ് ഡയറക്ടറായാണ് മാറ്റം. കോഴിക്കോട് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്ങാണ് പുതിയ എന്‍ട്രന്‍സ് കമ്മീഷണര്‍. പാലക്കാട് ജില്ലാ കളക്ടര്‍ ആയിരുന്ന എം എസ് മാധവിക്കുട്ടിയായിരിക്കും പുതിയ കോഴിക്കോട് ജില്ലാ കളക്ടര്‍. കോളീജിയറ്റ് എജുക്കേഷന്‍ ഡയറക്ടര്‍ കെ സുധീര്‍ ആണ് പുതിയ പാലക്കാട് ജില്ലാ കളക്ടര്‍.
പത്തനംതിട്ട കളക്ടറായ എസ് പ്രേം കൃഷ്ണനെ ആരോഗ്യവകുപ്പിലെ ജോയിന്റ് സെക്രട്ടറിയായി. പ്രേം കൃഷ്ണനു പകരം കില ഡയറക്ടറായ എ നിസാമുദ്ദീനാണ് പത്തനംതിട്ടയിലെ പുതിയ കളക്ടര്‍. കൊല്ലം കളക്ടറായിരുന്ന എന്‍ ദേവിദാസിയെ കില ഡയറക്ടറാക്കി. വ്യവസായ വകുപ്പില്‍ ജോയിന്റ് സെക്രട്ടറിയായ ആനി ജൂല തോമസ് ആണ് പുതിയ കൊല്ലം ജില്ലാ കളക്ടര്‍. ആലപ്പുഴ സബ് കളക്ടര്‍ സമീര്‍ കിഷനെ വ്യവസായ വകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറിയാക്കി നിയമിച്ചു.