അനുബന്ധ വാര്‍ത്തകള്‍
- മോദി-സതീശന്‍ കൂടിക്കാഴ്ച ചൊവ്വാഴ്ച; ജിഎസ്ടി, പി എം ശ്രീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സാധ്യത
- ഇന്ധനവില വർധന: അന്ന് സതീശൻ പറഞ്ഞത് സംസ്ഥാന നികുതി കുറയ്ക്കാൻ !
- ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തൃപ്തനല്ല; സ്വര്‍ണം കട്ടവരെ വെറുതെ വിടില്ലെന്ന് ദേവസ്വം മന്ത്രി കെ മുരളീധരന്
- തലവേദനയാകും; വാഹന മോഡിഫിക്കേഷനിൽ തൊടാനില്ലെന്ന് സർക്കാർ, യു ടേൺ
- എൽഡിഎഫ് ഇറങ്ങിയത് ഖജനാവ് പവർഫുൾ ആക്കി; സതീശന്റെ വാദങ്ങൾ പൊളിയുന്നു
സംസ്ഥാനത്ത് കെ.എസ്.ആർ.ടി.സി പെൻഷൻ പ്രതിസന്ധിയിൽ
ബാക്കി പത്ത് ജില്ലകളിലും മെയ് ആദ്യവാരം തന്നെ വിതരണം പൂർത്തിയായപ്പോഴാണ് ഈ നാല് ജില്ലകളിലെ ജീവനക്കാരെ മാത്രം അധികൃതർ അവഗണിച്ചത്
സംസ്ഥാനത്ത് മേയ് മാസത്തെ കെ.എസ്.ആർ.ടി.സി പെൻഷൻ ഭാഗികമായി മുടങ്ങി. തിരുവനന്തപുരം, കൊല്ലം, എറണാകുളം, മലപ്പുറം എന്നീ നാല് ജില്ലകളിലെ വിരമിച്ച ജീവനക്കാർക്കാണ് മേയ് മാസത്തെ പെൻഷൻ ഇതുവരെ ലഭ്യമാകാത്തത്. ആയിരകണക്കിനു പെൻഷൻ ഉപഭോക്താക്കൾ ഇതോടെ ദുരിതത്തിലായി.
ബാക്കി പത്ത് ജില്ലകളിലും മെയ് ആദ്യവാരം തന്നെ വിതരണം പൂർത്തിയായപ്പോഴാണ് ഈ നാല് ജില്ലകളിലെ ജീവനക്കാരെ മാത്രം അധികൃതർ അവഗണിച്ചത്. മൊത്തം കെഎസ്ആർടിസി പെൻഷൻകാരുടെ 25 ശതമാനത്തോളം പേർ തിരുവനന്തപുരം ജില്ലയിൽ നിന്നുള്ളവരാണ്. ഈ വിവേചനം കാരണം സംസ്ഥാനത്തുടനീളമായി ഏകദേശം 25,000-ത്തോളം കുടുംബങ്ങളാണ് നിലവിൽ സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുന്നത്.
കെഎസ്ആർടിസി പെൻഷൻ വിതരണത്തിനായി രൂപീകരിച്ച കൺസോർഷ്യത്തിൽ നിന്നുള്ള ഫണ്ട് ലഭ്യമാകാത്തതോടെയാണ് പ്രതിസന്ധി. പെൻഷൻ തുക എപ്പോൾ കൊടുത്തു തുടങ്ങുമെന്ന് ഇപ്പോഴും വ്യക്തതയില്ല.