ബലി പെരുന്നാൾ: സംസ്ഥാനത്ത് 2 ദിവസം പൊതു അവധി
ബലി പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്ത് 2 ദിവസം പൊതു അവധി പ്രഖ്യാപിച്ചു. മെയ് 27,28 തീയതികളില്‍ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും കൂടാതെ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്‍സ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങള്‍ക്കും അവധി ആയിരിക്കും.
27നാണ് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നത്. മാസപ്പിറവി പ്രകാരം 28നാണ് കേരളത്തില്‍ ബലി പെരുന്നാള്‍. ഇതോടെയാണ് 2 ദിവസം അവധി പ്രഖ്യാപിച്ചത്.