അനുബന്ധ വാര്‍ത്തകള്‍
- ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തൃപ്തനല്ല; സ്വര്‍ണം കട്ടവരെ വെറുതെ വിടില്ലെന്ന് ദേവസ്വം മന്ത്രി കെ മുരളീധരന്‍
- തലവേദനയാകും; വാഹന മോഡിഫിക്കേഷനിൽ തൊടാനില്ലെന്ന് സർക്കാർ, യു ടേൺ
- എൽഡിഎഫ് ഇറങ്ങിയത് ഖജനാവ് പവർഫുൾ ആക്കി; സതീശന്റെ വാദങ്ങൾ പൊളിയുന്നു
- Kerala Weather: വേനൽമഴ തുടരും, കാലവർഷം നീളും; യെല്ലോ അലർട്ട് ഒൻപത് ജില്ലകളിൽ
- ഇങ്ങനെയെങ്കിൽ അടുത്തയാഴ്ച മുതൽ ഓട്ടം നിർത്തും: ഇന്ധനവില വർധനവ് കാരണം കനത്ത നഷ്ടമെന്ന് സ്വകാര്യബസുടമകൾ
ഇന്ധനവില വർധന: അന്ന് സതീശൻ പറഞ്ഞത് സംസ്ഥാന നികുതി കുറയ്ക്കാൻ !
രാജ്യത്ത് പത്ത് ദിവസത്തിനിടെ നാലാമത്തെ തവണയാണ് ഇന്ധനവില വർധിക്കുന്നത്
രാജ്യത്ത് ഇന്ധനവില കുതിച്ചുയരുമ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായി മുഖ്യമന്ത്രി വി.ഡി.സതീശന്റെ മുൻ നിലപാട്. ഇന്ധനവില വർധിക്കുമ്പോൾ സംസ്ഥാന നികുതി കുറയ്ക്കണമെന്നാണ് സതീശൻ പ്രതിപക്ഷ നേതാവ് ആയിരിക്കെ പറഞ്ഞത്. ഇന്ന് മുഖ്യമന്ത്രിയായ സതീശൻ അതിനു തയ്യാറുണ്ടോ എന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നിരിക്കുന്ന ചോദ്യം.
' അധികമായി കിട്ടുന്ന വരുമാനം കുറയ്ക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണം. ഓരോ തവണ പെട്രോളിന്റെയും ഡീസലിന്റെയും വില വർധിക്കുമ്പോൾ കൂടുതൽ സന്തോഷിക്കുന്നത് സംസ്ഥാന സർക്കാരാണ്,' എന്നാണ് സതീശൻ പറഞ്ഞിരുന്നത്. മാത്രമല്ല ഇന്ധനവില വർധിക്കുമ്പോൾ സംസ്ഥാന സർക്കാർ നികുതി കുറയ്ക്കാത്തതിൽ പ്രതിപക്ഷ നേതാവായിരിക്കെ സതീശൻ സൈക്കിൾ ചവിട്ടി പ്രതിഷേധിച്ചിട്ടുമുണ്ട്.
രാജ്യത്ത് പത്ത് ദിവസത്തിനിടെ നാലാമത്തെ തവണയാണ് ഇന്ധനവില വർധിക്കുന്നത്. നാല് തവണകളായ ഏഴര രൂപയോളം ഇന്ധനവില വർധിച്ചിട്ടുണ്ട്. എന്നാൽ സംസ്ഥാന സർക്കാർ നികുതി ഒഴിവാക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു 'പഠിക്കട്ടെ' എന്നുപറഞ്ഞ് സതീശൻ ഒഴിവാകുകയായിരുന്നു. സ്ഥിതിഗതികൾ പഠിച്ച ശേഷം സംസ്ഥാന നികുതി കുറയ്ക്കാൻ സതീശൻ തയ്യാറാകുമോ എന്നാണ് സംശയം.