അനുബന്ധ വാര്‍ത്തകള്‍
- ബാറില്‍ ബഹളമുണ്ടാക്കിയ ആളെ പിടികൂടാന്‍ പൊലീസെത്തി; എസ് ഐ ഉള്‍പ്പെടെ നാലുപൊലീസുകാര്‍ക്ക് പരിക്ക്
- ഉത്തരകൊറിയയുടെ പ്രധാന വരുമാനം സൈബർ ആക്രമണങ്ങളിൽ നിന്നെന്ന് യുഎൻ റിപ്പോർട്ട്
- ദിലീപിനെ അറസ്റ്റ് ചെയ്യാന്‍ ക്രൈം ബ്രാഞ്ച് സംഘം ആലുവയിലെ വീടിനു മുന്നില്‍ എത്തി; തിരിച്ചടിയായി കോടതി വിധി, മടങ്ങിപ്പോയി
- ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ സമഗ്രാന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നടി ഡിജിപിക്ക് പരാതി നല്കി
- നടിയെ അക്രമിച്ച ദൃശ്യങ്ങള്‍ ചോര്‍ന്നെന്ന വാര്‍ത്ത: പ്രധാനമന്ത്രിക്കും ചീഫ് ജസ്റ്റിസിനും മുഖ്യമന്ത്രിക്കും കത്തയച്ച് നടി
കെ.എസ്.ഇ.ബി ബിൽ കുടിശിക : ഫ്യുസ് ഊരാനെത്തിയ ജീവനക്കാരനെ ആക്രമിച്ച നേതാവ് അറസ്റ്റിൽ
മാന്നാർ: വൈദ്യുതി ബിൽ കുടിശിക അടയ്ക്കാത്തതിനാൽ കണക്ഷൻ വിച്ഛേദിക്കാനെത്തിയ ലൈൻമാനെ ആക്രമിച്ച സംഭവത്തിൽ സി.പി.എം പ്രാദേശിക നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മാന്നാർ വൈദ്യുതി ഓഫീസിലെ ലൈൻമാൻ മുഹമ്മ കാവുങ്കൽ സ്വദേശി ഉത്തമനെ (56) ആക്രമിച്ച കേസിൽ മാന്നാർ പാവുക്കര തോലമ്പടവിൽ ടി.ജി.മനോജാണ് അറസ്റ്റിലായത്. മനോജ് സി.ഐ.ടി.യു മാന്നാർ ഏറിയ ജോയിന്റ് സെക്രട്ടറിയും സി.പി.എം ലോക്കൽ കമ്മിറ്റി അംഗവും കെ.എസ്.കെ.ടി.യു ജില്ലാ കമ്മിറ്റി അംഗവുമാണ്.
രണ്ട് ദിവസം മുമ്പായിരുന്നു രണ്ട് മാസത്തെ വൈദ്യുതി ബിൽ അടയ്ക്കാത്തതിന് കെ.എസ്.ഐ.ബി ജീവനക്കാരായ ഉത്തമൻ, വിജയൻ, അമര്ജിത് എന്നിവർ മനോജിന്റെ വീട്ടിലെത്തിയത്. ഇവർ കണക്ഷൻ വിച്ഛേദിക്കാൻ പോയപ്പോൾ മനോജ് ഉത്തമനെ മർദ്ദിക്കുകയും മൊബൈൽ ഫോൺ വാങ്ങി നിലത്തെറിയുകയും ചെയ്തു. തുടർന്ന് മനോജ് വെട്ടുകത്തിയുമായി എത്തിയപ്പോൾ മൂവരും ഓടി രക്ഷപ്പെടുകയായിരുന്നു.
പരിക്കേറ്റ ഉത്തമൻ മാന്നാർ സാമൂഹികാരോഗ്യ കേന്ദ്രത്തിലും തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടി. പരാതിയെ തുടർന്നാണ് മനോജിനെ പോലീസ് അറസ്റ്ററ് ചെയ്തത്.