അനുബന്ധ വാര്‍ത്തകള്‍
- കണ്ണൂരില്‍ കുറുക്കന്റെ കടിയേറ്റ് ഒന്‍പതുപേര്‍ക്ക് പരിക്ക്
- സംസ്ഥാനത്തെ അര്‍ഹരായ 85 ശതമാനം പേരും രണ്ടുഡോസ് വാക്സിനും സ്വീകരിച്ചു
- ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ 20കാരന് ആത്മഹത്യ ചെയ്തു
- അരുണാചല്‍ പ്രദേശിലെ മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ഏഴു സൈനികരെ കാണാതായി
- ഏതോ തിരുമണ്ടന്‍ സൃഷ്ടിച്ച ഒരു ചരക്ക്,ചരിത്ര ബോധമുള്ള ആരും അത് പറയുകയുമില്ല, കുറിപ്പുമായി ജോയ് മാത്യു
ബാറില്‍ ബഹളമുണ്ടാക്കിയ ആളെ പിടികൂടാന്‍ പൊലീസെത്തി; എസ് ഐ ഉള്‍പ്പെടെ നാലുപൊലീസുകാര്‍ക്ക് പരിക്ക്
ബാറില്‍ ബഹളമുണ്ടാക്കിയ ആളെ പിടികൂടാന്‍ എത്തിയ പൊലീസിനുനേരെ ആക്രമണം. കാസര്‍കോട് നുള്ളിപ്പാടിയില്‍ ദേശീയ പാതയ്ക്ക് സമീപമാണ് സംഭവം. എസ് ഐ ഉള്‍പ്പെടെ നാലുപൊലീസുകാര്‍ക്ക് പരിക്കേറ്റു. ബാറിലുണ്ടായിരുന്ന ബദ്രിയ സ്വദേശി മുനീര്‍ അറസ്റ്റിലായി. മദ്യപിച്ച് ഒരാള്‍ പ്രശ്‌നമുണ്ടാക്കുന്നെന്ന് പറഞ്ഞ് ബാര്‍ ഹോട്ടല്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.
തുടര്‍ന്ന് ടൗണ്‍ എസ് ഐയുടെ നേതൃത്വത്തിലുള്ള സംഘം ഇവിടെ എത്തുകയായിരുന്നു. ബാറില്‍ നിന്ന് പുറത്തിറങ്ങിയ പ്രതി റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ വൈപ്പര്‍ അഴിച്ച് പൊലീസിനെ ആക്രമിക്കുകയായിരുന്നു.