ഉത്തരകൊറിയയുടെ പ്രധാന വരുമാനം സൈബർ ആക്രമണങ്ങളിൽ നിന്നെന്ന് യുഎൻ റിപ്പോർട്ട്

അഭിറാം മനോ‌ഹർ| Last Modified തിങ്കള്‍, 7 ഫെബ്രുവരി 2022 (19:47 IST)
ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ചുകളിലെ സൈബര്‍ ആക്രമണങ്ങളാണ് നോര്‍ത്ത് കൊറിയയുടെ പ്രധാന വരുമാന സ്രോതസ്സെന്ന് യുഎൻ റിപ്പോർട്ട്.അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സാണ് ഐക്യരാഷ്ട്ര സഭയുടെ ഒരു രഹസ്യ റിപ്പോര്‍ട്ടിനെ ഉദ്ദരിച്ച് വാര്‍ത്ത പുറത്തുവിട്ടത്.

ധനകാര്യ സ്ഥാപനങ്ങള്‍, ക്രിപ്റ്റോകറന്‍സി സ്ഥാപനങ്ങള്‍, എക്സ്ചേഞ്ച് എന്നിവയെ ഉത്തരകൊറിയന്‍ ഹാക്കര്‍മാര്‍ നിരന്തരമായി ലക്ഷ്യമിടുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.2020-ന് ശേഷം വടക്കേ അമേരിക്ക, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലെ മൂന്ന് ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ചുകളില്‍ നിന്നായി ഉത്തരകൊറിയ സൈബര്‍ ആക്രമണങ്ങളിലൂടെ 50 മില്യൺ ഡോളറിലധികമാണ് മോഷ്ടിച്ചത്.

കഴിഞ്ഞ വര്‍ഷം ക്രിപ്റ്റോകറന്‍സി പ്ലാറ്റ്ഫോമുകളില്‍ ഉത്തരകൊറിയ ഏഴ് ആക്രമണങ്ങളെങ്കിലും നടത്തിയതായി സൈബര്‍ സുരക്ഷാ സ്ഥാപനമായ ചെയിന്‍ അനാലിസിസ് കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്‌തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :