1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Actress Attack Case

ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ സമഗ്രാന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നടി ഡിജിപിക്ക് പരാതി നല്‍കി

Actress Attack Case
നടിയെ ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ സമഗ്രാന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നടി ഡിജിപി അനില്‍ കാന്തിന് പരാതി നല്‍കി. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ വിചാരണ കോടതിയില്‍ നിന്ന് ചോര്‍ന്നതായുള്ള വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് നടി ഡിജിപിക്ക് പരാതി നല്‍കിയത്. ദൃശ്യം ചോര്‍ന്നതോടെ തന്റെ സ്വകാര്യത ഹനിക്കപ്പെട്ടിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടി പരാതി നല്‍കിയത്. സംഭവത്തില്‍ അടിയന്തര നടപടി വേണമെന്നും നടി ആവശ്യപ്പെട്ടു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
പോക്സോ കേസ്: പതിമൂന്നുകാരനെ ചികിത്സിച്ച മനോരോഗവിദഗ്ദ്ധനു തടവ് ശിക്ഷ