1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Non-ticket revenue needs to be boosted

ടിക്കറ്റിതര വരുമാനം വര്‍ദ്ധിപ്പിക്കണം; 500 ബസുകളില്‍ 32 ഇഞ്ച് ടിവി സ്ഥാപിക്കാനൊരുങ്ങി കെഎസ്ആര്‍ടിസി

Non-ticket revenue needs to be boosted
എടപ്പാള്‍ : കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ്, ഓര്‍ഡിനറി ബസുകളില്‍ ടെലിവിഷനുകള്‍ സ്ഥാപിക്കുന്നു. യാത്രക്കാര്‍ക്കായി 32 ഇഞ്ച് ടിവി സ്‌ക്രീനുകളാണ് ഘടിപ്പിക്കുന്നത്. കോട്ടയം ആസ്ഥാനമായുള്ള ഒരു സ്ഥാപനമാണ് ഈ കരാര്‍ സ്വന്തമാക്കിയത്. ആദ്യഘട്ടത്തില്‍ 500 ബസുകളില്‍ ടെലിവിഷനുകള്‍ സ്ഥാപിക്കും. പിന്നീട് മറ്റ് ബസുകളിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കാന്‍ പദ്ധതിയുണ്ട്. കരാര്‍ ഏറ്റെടുത്ത സ്ഥാപനം സ്വന്തം ചെലവില്‍ ടെലിവിഷനുകള്‍ സ്ഥാപിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യും; ഇതില്‍ പ്രദര്‍ശിപ്പിക്കുന്ന പരസ്യങ്ങളിലൂടെയാണ് അവര്‍ വരുമാനം കണ്ടെത്തുക.
 
എല്ലാ യാത്രക്കാര്‍ക്കും വ്യക്തമായി കാണാന്‍ കഴിയുന്ന തരത്തില്‍ ഡ്രൈവറുടെ സീറ്റിന് പിന്നിലായി മുകള്‍ഭാഗത്തായാണ് ടിവി സ്ഥാപിക്കുക. വാര്‍ത്തകള്‍ക്ക് പുറമെ റൂട്ട് വിവരങ്ങള്‍, നിലവിലുള്ളതും വരാനിരിക്കുന്നതുമായ ബസ് സ്റ്റോപ്പുകള്‍, ബസ് സമയക്രമം, കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങള്‍ എന്നിവയും ഈ സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കും.
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഭാര്യയ്ക്കും കുട്ടികള്‍ക്കും ചെലവിനുള്ള പണം നല്‍കാതിരിക്കുന്നത് സാമ്പത്തിക പീഡനമെന്ന് കേരള ഹൈക്കോടതി