അനുബന്ധ വാര്‍ത്തകള്‍
- പാലക്കാട് കാറിന്റെ ഡോര്‍ തുറന്ന് ബൈക്ക് തട്ടി അപകടം: ആറുവയസുകാരിക്ക് ദാരുണാന്ത്യം
- നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ ബൈക്ക് ഇടിച്ചു ബൈക്ക് യാത്രക്കാരൻ മരിച്ചു
- നടന്നത് ഗുരുതര വീഴ്ച, അപകടത്തിൽ പെട്ട കെ സ്വിഫ്റ്റ് ഡ്രൈവർമാരെ പിരിച്ചുവിട്ടു
- മകളെ കൂട്ടികൊണ്ടുവരാൻ പോയ പിതാവ് വാഹനാപകടത്തിൽ മരിച്ചു
- വയനാട്ടിലെ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്നുപേരും മരിച്ചു
സഹോദരങ്ങളുടെ മക്കൾ പുഴയിൽ മുങ്ങിമരിച്ചു
കോഴിക്കോട് : സഹോദരങ്ങളുടെ ഇരുപത്തിരണ്ടും പതിനാലു വയസുള്ള മക്കൾ നാദാപുരം വിലങ്ങാട് പുഴയിൽ മുങ്ങിമരിച്ചു. ഇന്ന് രാവിലെ പതിനൊന്നു മണിയോടെയായിരുന്നു ദുരന്തം നടന്നത്. കൂവത്തോട് പെപ്പച്ചൻ - മെർലിൻ ദമ്പതികളുടെ മകൻ ഹൃദ്വിൻ (22), ആലപ്പുഴ ആലപ്പാട് സാബു - മഞ്ജു ദമ്പതികളുടെ മകൾ ആഷ്മി (14) എന്നിവരാണ് ഒഴുക്കിൽ പെട്ട് മരിച്ചത്.
സഹോദരങ്ങളുടെ മക്കൾ വിലങ്ങാട് പുഴയിൽ നിർമ്മിച്ച തടയണ കാണാനെത്തിയതായിരുന്നു. ഫോട്ടോ എടുക്കാൻ ശ്രമിച്ച ഹൃദ്വിൻ കാൽവഴുതി പുഴയിൽ വീണപ്പോൾ ഹൃദ്വിന്റെ സഹോദരിയും ആഷ്മിയും രക്ഷിക്കാനായി പുഴയിൽ ഇറങ്ങി ഇവരും ഒഴുക്കിൽ പെടുകയായിരുന്നു.
നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഹൃദ്വിന്റെ സഹോദരി ഹൃദ്യയെ രക്ഷിച്ചത്. മരിച്ച ആഷ്മിയുടെ വീടിനടുത്തതാണ് അപകടമുണ്ടായ പുഴ. ബംഗളൂരുവിൽ നിന്ന് കഴിഞ്ഞ ദിവസമാണ് ഹൃദ്വിനും കുടുംബവും നാട്ടിൽ എത്തിയത്.