1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Wayanad Accident News

വയനാട്ടിലെ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്നുപേരും മരിച്ചു

Wayanad
വയനാട്ടിലെ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്നുപേരും മരിച്ചു. വയനാട് കാക്ക വയലിലാണ് അപകടം ഉണ്ടായത്. തമിഴ്‌നാട് സ്വദേശികളാണ് മരണപ്പെട്ടത്. ഇവര്‍ സഞ്ചരിച്ച കാര്‍ ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. നീലഗിരി സ്വദേശികളായ ദമ്പതികള്‍ പ്രവീഷ്, ശ്രീജിഷ, മുത്തശ്ശി പ്രേമലത എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് അപകടം ഉണ്ടായത്. നാലുവയസുള്ള കുഞ്ഞ് മാത്രമാണ് രക്ഷപ്പെട്ടത്. കല്‍പ്പറ്റയിലുള്ള ബന്ധുവീട്ടില്‍ പോയി മടങ്ങി വരുകയായിരുന്നു കുടുംബം. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. 
അടുത്ത ലേഖനം
ഞാനും എന്റെ കുട്ടിയും മരണഭീതിയില്‍: ഇന്ത്യയിലേക്ക് വരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കൂട്ടബലാത്സംഗത്തിനിരയായ പാക് അധിനിവേശ കാശ്മീരിലെ യുവതി