1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Accident, Vizhinjam, Kallayam

നിർത്തിയിട്ടിരുന്ന സ്‌കൂട്ടറിൽ ബൈക്ക് ഇടിച്ചു ബൈക്ക് യാത്രക്കാരൻ മരിച്ചു

Accident
വിഴിഞ്ഞം : നിർത്തിയിട്ടിരുന്ന സ്‌കൂട്ടറിൽ നിയന്ത്രണം വിട്ട ബൈക്ക് ഇടിച്ചു ബൈക്ക് യാത്രക്കാരൻ മരിച്ചു. വട്ടപ്പാറ കല്ലയം കാരമൂട് അമൽ ഭവനിൽ അഭിമന്യു എന്ന ഇരുപത്തി നാലുകാരനാണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ട് മുക്കാലോടെ വിഴിഞ്ഞം ഐ.ബിക്കടുത്തതായിരുന്നു അപകടം. ഹാർബർ റോഡിൽ നിന്ന് അടുത്തുള്ള പറമ്പിലേക്ക് കയറവെയാണ് പാർക്ക് ചെയ്തിരുന്ന സ്‌കൂട്ടറിൽ അഭിമന്യു സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് ഇടിച്ചത്.

തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ അഭിമന്യുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരൻ അമൽ.   
അടുത്ത ലേഖനം
പത്മനാഭസ്വാമി ക്ഷേത്രത്തിൽ ഇന്ന് പള്ളിവേട്ട