സിആര്‍ രവിചന്ദ്രന്‍|
Last Modified ഞായര്‍, 17 ഏപ്രില്‍ 2022 (09:20 IST)
പാലക്കാട് കാറിന്റെ ഡോര്‍ തുറന്ന് ബൈക്ക് തട്ടി അപകടത്തില്‍ ആറുവയസുകാരിക്ക് ദാരുണാന്ത്യം. തേങ്കുറിശി സ്വദേശി സതീഷിന്റെ മകള്‍ അജ്മയാണ് മരിച്ചത്. ഹരിയാനയിലെ ഗരഗ്പൂര്‍ സ്വദേശി ജസ്വീറാണ് കാര്‍ ഓടിച്ചിരുന്നത്. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ അശ്രദ്ധമായി തുറക്കുകയായിരുന്നു. പിന്നാലെ റോഡരികിലൂടെ വരുകയായിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. കാര്‍ ഓടിച്ചിരുന്നയാളിനെതിരെ പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് കേസെടുത്തു.