1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Accident Njanadas Pappanamcode

മകളെ കൂട്ടികൊണ്ടുവരാൻ പോയ പിതാവ് വാഹനാപകടത്തിൽ മരിച്ചു

Accident
തിരുവനന്തപുരം: വയനാട്ടിലെ പോസ്റ്റൽ ഡിപ്പാർട്ട്മെന്റിൽ ജീവനക്കാരിയായ ഇളയ മകളെ കൂട്ടിക്കൊണ്ടു വരാനായി പോയ പിതാവ് വാഹനാപകടത്തിൽ മരിച്ചു. മുൻ റവന്യൂ ഉദ്യോഗസ്ഥനായ മൊട്ടമൂട് ലൈലാ നിലയത്തിൽ ജ്ഞാനദാസ് (60) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം തമ്പാനൂരിലേക്ക് പോകുമ്പോൾ കരമന - കളിയിക്കാവിള ദേശീയ പാതയിൽ പാപ്പനംകോട്ട് വച്ചായിരുന്നു അപകടം. ജ്ഞാനദാസ് സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പിന്നിൽ അതേ ദിശയിൽ വന്ന വാഹനം പിടിച്ചായിരുന്നു അപകടം. എന്നാൽ ഇടിച്ച വാഹനം നിർത്താതെ പോയി. ലോറിയാണ് ഇറ്റിച്ചതെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇടിയേറ്റു താഴെ വീണ ജ്ഞാനദാസിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കെ.എസ്.എഫ്.ഇ ജീവനക്കാരിയായ വിമലയാണ് ഭാര്യ. മക്കൾ : ആർഷ, ഹർഷ 
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
തൃശൂരില്‍ പോക്‌സോ കേസില്‍ മാസങ്ങളോളം ജയിലില്‍ കിടന്ന ശേഷം നിരപരാധിയെന്ന് എഴുതിവച്ച് 26കാരന്‍ ആത്മഹത്യ ചെയ്തു