അനുബന്ധ വാര്‍ത്തകള്‍
- സോനം കപൂറിന്റെ വീട്ടിൽ മോഷണം നടത്തിയത് നഴ്സും ഭർത്താവും, പ്രതികൾ പിടിയിൽ
- തിരുവനന്തപുരത്തെ ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; ശിവേലി വിഗ്രഹം ഉള്‍പ്പെടെ മോഷണം പോയി
- സ്കൂട്ടർ മോഷണം: യുവാവ് അറസ്റ്റിൽ
- തിരുവനന്തപുരം ബിവറേജസ് ഔട്ട് ലെറ്റില്‍ വന്‍ മോഷണം; സിസിടിവി അടക്കം നഷ്ടപ്പെട്ടു
- അടച്ചിട്ട വീട്ടിൽ നിന്ന് 27 പവൻ സ്വർണ്ണവും അര ലക്ഷം രൂപയും കവർന്നു
കുപ്രസിദ്ധ മോഷ്ടാക്കളായ വാള് ഗോപുവും ടിപ്പർ അനിയും പിടിയിൽ
തിരുവനന്തപുരം: ലോറി മോഷണം ഒരു കലയാക്കി മാറ്റിയ കുപ്രസിദ്ധ മോഷ്ടാക്കളായ ടിപ്പർ അനിയും വാള് ഗോപുവും പോലീസ് വലയിലായി. നെടുമങ്ങാട് പഴകുറ്റി സ്വദേശി വാള് ഗോപു (36), പൗഡിക്കോണം സ്വദേശി ടിപ്പർ അനീഷ് എന്ന അനീഷ് (31) എന്നിവരെ തിരുവനന്തപുരം റൂറൽ ഡാൻസാഫ് ടീമും മംഗലാപുരം പോലീസും ചേർന്നാണ് പിടിച്ചത്.
ലോറി മോഷണം ഉൾപ്പെടെ നൂറോളം കേസുകളാണ് ഇരുവർക്കുമെതിരെയുള്ളത്. മംഗലാപുരം ജംഗ്‌ഷന് സമീപം തൗഫീഖ് എന്നയാളുടെ പച്ചക്കറിക്കട കുത്തിത്തുറന്ന് മുക്കാൽ ലക്ഷം രൂപ കവർന്ന സംഭവത്തോട് അനുബന്ധിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. പതിനഞ്ചിലധികം ടിപ്പർ ലോറികൾ വിവിധ സ്ഥലങ്ങളിൽ നിന്നായി ഇയാൾ മോഷ്ടിച്ചിട്ടുണ്ട്. ഇവയെല്ലാം തന്നെ തമിഴ്‌നാട്ടിൽ പൊളിച്ചു വിൽക്കുകയായിരുന്നു.
ഇരുവരും ചേർന്ന് പള്ളിച്ചൽ, പാങ്ങപ്പാറ, ആലംകോട്, തമ്പാനൂർ, കഴക്കൂട്ടം, നാരുവാമൂട്, മംഗലാപുരം, ആറ്റിങ്ങൽ, നെടുമങ്ങാട് എന്നീ പോലീസ് സ്റ്റേഷൻ അതിർത്തികൾക്കുള്ളിൽ നിരവധി കവർച്ചകളാണ് നടത്തിയിട്ടുള്ളത്. ഒളിവിലായിരുന്ന ഇവരെ പട്ടാമ്പിക്കടുത്തുള്ള പ്രദേശത്തു നിന്നാണ് പിടികൂടിയത്.

അടുത്ത ലേഖനം