സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 9 ഏപ്രില്‍ 2026 (08:21 IST)
ഇറാനുമായുള്ള സമാധാന ചര്‍ച്ചകള്‍ക്കായി അമേരിക്കന്‍ സംഘം പാക്കിസ്ഥാനിലേക്ക് പോകുന്നു. അമേരിക്കന്‍ വൈസ് പ്രസിഡണ്ട് ജെഡി വാന്‍സാണ് സംഘത്തിന് നേതൃത്വം നല്‍കുന്നത്. വൈറ്റ് ഹൗസ് ആണ് ഇക്കാര്യം അറിയിച്ചത്. ചര്‍ച്ചകളില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മരുമകന്‍ കുഷ്‌നറും പങ്കെടുക്കും.
ചര്‍ച്ചകളുടെ ആദ്യഘട്ടം ശനിയാഴ്ച രാവിലെ ആരംഭിക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് വാര്‍ത്ത സമ്മേളനത്തിലൂടെ അറിയിച്ചിരുന്നു. പാക്കിസ്ഥാന്റെ മധ്യസ്ഥതയില്‍ ട്രംപ് മുന്നോട്ടുവച്ച രണ്ടാഴ്ചത്തെ വെടി നിര്‍ത്താന്‍ അംഗീകരിച്ചതായി ഇറാന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇറാന്‍ സൈന്യത്തിന്റെ സഹായത്തോടെ ഹോര്‍മോസ് കടലിടുക്ക് തുറക്കുമെന്ന് ഇറാന്‍ അറിയിച്ചു. ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയാണ് ഇക്കാര്യം അറിയിച്ചത്. ഇറാനുമായി ഒരു അന്തിമ കരാറിന് രണ്ടാഴ്ചത്തെ സമയം അമേരിക്ക ഉപയോഗിക്കുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനിയുടെ ആരോഗ്യനില വളരെ ഗുരുതരമാണെന്ന് റിപ്പോര്‍ട്ടുകള്‍. പുണ്യനഗരമായ കോമില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹം അബോധാവസ്ഥയിലാണെന്നും മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കി ബ്രിട്ടീഷ് പത്രമായ ദി ടൈംസ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.