1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Do or Die match for CSK Huge win will help CSK to get 3rd place

CSK vs LSG : ജയിച്ചാൽ നാലാമത്, പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കാം, ലഖ്നൗവിനെതിരെ ചെന്നൈയ്ക്ക് ഇന്ന് നിർണായക പോരാട്ടം

Chennai Super Kings
ഐപിഎല്ലില്‍ പ്ലേ ഓഫ് മോഹങ്ങളുമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇന്ന് ലഖ്‌നൗവിനെ നേരിടാന്‍ ഇറങ്ങുന്നു. ജീവന്മരണപോരാട്ടത്തിന് ചെന്നൈ ഇന്നിറങ്ങുമ്പോള്‍ പരിക്കുകളാണ് തലവേദന സൃഷ്ടിക്കുന്നത്. മിന്നും ഫോമിലുള്ള ജാമി ഓവര്‍ട്ടണിനെയാണ് ചെന്നൈയ്ക്ക് ഒടുവില്‍ നഷ്ടപ്പെട്ടത്. ലഖ്‌നൗവിനെതിരായ കഴിഞ്ഞ മത്സരത്തിലെ താരം കൂടിയായിരുന്ന ഓവര്‍ട്ടണ്‍ കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയിരുന്നു.
 
ഇന്നലെ നടന്ന മത്സരത്തില്‍ പഞ്ചാബ് മുംബൈക്കെതിരെ പരാജയപ്പെട്ടതോടെ ഇന്ന് നടക്കുന്ന മത്സരത്തില്‍ വിജയിച്ചാല്‍ ചെന്നൈയ്ക്ക് പോയന്റ് പട്ടികയില്‍ നാലാമതെത്താം. അതേസമയം ലഖ്‌നൗവിനെതിരെ 37 റണ്‍സിന് മുകളില്‍ പരാജയപ്പെടുത്തുകയോ 16 ഓവറിനുള്ളില്‍ വിജയലക്ഷ്യം മറികടക്കുകയോ ചെയ്താല്‍ ചെന്നൈയ്ക്ക് ഹൈദരാബാദിനെ മറികടന്ന് മൂന്നാമതെത്താനും സാധിക്കും. അതിനാല്‍ തന്നെ വിജയം മാത്രമാകും ഇന്ന് ചെന്നൈയുടെ ലക്ഷ്യം.
 
ജാമി ഓവര്‍ട്ടണിന് പകരം സ്‌പെന്‍സര്‍ ജോണ്‍സണ്‍ ഇന്ന് ചെന്നൈ നിരയില്‍ ഇറങ്ങിയേക്കും. സഞ്ജു സാംസണ്‍, റുതുരാജ് ഗെയ്ക്ക്വാദ്, ഉര്‍വില്‍ പട്ടേല്‍ എന്നിവരടങ്ങുന്ന ടോപ് ഓര്‍ഡറിലും ബൗളിങ്ങ് നിരയിലുമാണ് ചെന്നൈയുടെ പ്രതീക്ഷ. മറുവശത്ത് പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണെങ്കിലും ബാറ്റര്‍മാര്‍ ഫോമിലെത്തിയത് ലഖ്‌നൗവിനെ അപകടകാരികളാക്കുന്നു. പ്രിന്‍സ് യാദവും മൊഹ്‌സിന്‍ ഖാനും അടങ്ങുന്ന ലഖ്‌നൗ പേസ് നിരയും ശക്തമാണ്.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഇംഗ്ലണ്ട് പുരുഷ ക്രിക്കറ്റ് ടീമിനെ ഫീൽഡിങ് പഠിപ്പിക്കാൻ സാറ ടെയ്‌ലർ എത്തുന്നു, ന്യൂസിലൻഡ് ടെസ്റ്റ് പരമ്പരയിൽ പുതിയ ദൗത്യം