അനുബന്ധ വാര്ത്തകള്
- ക്യാപ്റ്റനെ ടീമംഗങ്ങൾക്ക് വിശ്വാസമില്ല, ഡ്രസ്സിംഗ് റൂമിൽ ഹാർദ്ദിക് ഒറ്റപ്പെട്ടെന്ന് മനോജ് തിവാരി
- Mumbai Indians: അങ്ങനെ അതിലൊരു തീരുമാനമായി; പ്രതീക്ഷ നഷ്ടപ്പെട്ട് മുംബൈ ഇന്ത്യൻസ്, പ്ലേ ഓഫ് കളിക്കില്ല?
- കഴിവിനൊത്ത് കളിച്ചോ?, മുംബൈ സ്വയം കണ്ണാടിയിൽ നോക്കണം, വിമർശനവുമായി രവി ശാസ്ത്രി
- ഗുജറാത്തിലെ പാണ്ഡ്യയല്ല മുംബൈയിലേത്, ബാറ്റിംഗിലും ബൗളിങ്ങിലും ക്യാപ്റ്റൻസിയിലും വട്ടപൂജ്യം, കണക്കുകൾ
- KL Rahul : കെ എൽ രാഹുൽ അപ്ഗ്രേഡഡ് വേർഷൻ, സ്ട്രൈക്ക് റേറ്റ് ഓവർ റേറ്റഡിൽ നിന്ന് മോഡേൺ ഗെയിമിലേക്കുള്ള മാറ്റം
Suryakumar yadav: മുംബൈ ഇന്ത്യൻസ് കടുത്ത തീരുമാനത്തിലേക്ക്; സൂര്യകുമാർ യാദവിനെ ബെഞ്ചിലിരുത്തും !
ഒൻപത് കളികളിൽ നിന്ന് 144.09 സ്‌ട്രൈക് റേറ്റിൽ വെറും 183 റൺസാണ് സൂര്യ ഇതുവരെ നേടിയിരിക്കുന്നത്
Suryakumar Yadav: മോശം ഫോമിലൂടെ കടന്നുപോകുന്ന മുംബൈ ഇന്ത്യൻസ് താരം സൂര്യകുമാർ യാദവ് ബെഞ്ചിലേക്ക്. ലീഗ് ഘട്ടത്തിൽ ഒൻപത് മത്സരങ്ങൾ പൂർത്തിയാക്കിയ മുംബൈയ്ക്കു പ്ലേ ഓഫ് സാധ്യതകൾ പൂർണമായും അസ്തമിച്ചു. അതിനാൽ മോശം ഫോമിലുള്ള സൂര്യയെ പ്ലേയിങ് ഇലവനിൽ നിന്ന് പുറത്താക്കാനാണ് ആലോചന.
ഒൻപത് കളികളിൽ നിന്ന് 144.09 സ്‌ട്രൈക് റേറ്റിൽ വെറും 183 റൺസാണ് സൂര്യ ഇതുവരെ നേടിയിരിക്കുന്നത്. ശരാശരി 20.33 ആണ്. സൂര്യ ടീമിനു ബാധ്യതയാണെന്നാണ് മുംബൈ ആരാധകരുടെയും വിമർശനം. പ്ലേ ഓഫ് കാണില്ലെന്നു ഉറപ്പായതോടെ സൂര്യക്കു പകരം ഇതുവരെ അവസരം കിട്ടാതെ ആരെയെങ്കിലും പ്ലേയിങ് ഇലവനിൽ ഉൾക്കൊള്ളിക്കാനാണ് മുംബൈ ആലോചിക്കുന്നത്.
ഡൽഹി ക്യാപിറ്റൽസിനെതിരെ 36 പന്തിൽ 51 റൺസ് നേടിയത് ഒഴിച്ചാൽ പറയത്തക്ക പ്രകടനമൊന്നും വേറെയില്ല. 16 (8), 6 (3), 33 (22), 0 (1), 15 (10), 36 (30), 5 (5), 21 (12) എന്നിങ്ങനെയാണ് താരത്തിന്റെ മറ്റു സ്‌കോറുകൾ.