1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Vaibhav Sooryavanshi may fined

Vaibhav Sooryavanshi: വൈഭവ് സൂര്യവൻശിക്കു ഐസിസിയുടെ ശിക്ഷ ലഭിക്കുമോ?

ഐസിസി പെരുമാറ്റച്ചട്ടം ആർട്ടിക്കിൾ 2.12 ന്റെ പരിധിയിൽ വരുന്നതാണ് വൈഭവിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്

Vaibhav Suryavanshi Century against UAE, Vaibhav Suryavanshi Batting, Vaibhav Suryavanshi Innings, വൈഭവ് സൂര്യവന്‍ശി
Vaibhav Sooryavanshi: ശ്രീലങ്ക എയ്‌ക്കെതിരായ മത്സരത്തിൽ എതിർ ടീം താരങ്ങളോടു തർക്കിച്ച ഇന്ത്യ എ യുവതാരം വൈഭവ് സൂര്യവൻശിക്കെതിരെ ഐസിസി നടപടിയെടുത്തേക്കും. ശ്രീലങ്ക എയ്‌ക്തെതിരായ മത്സരത്തിൽ സൂപ്പർ ഓവറിൽ തോറ്റതിനു പിന്നാലെ ഗ്രൗണ്ടിൽവെച്ച് വൈഭവ് സൂര്യവൻശിക്കു നിയന്ത്രണം നഷ്ടമാകുകയും കൈയേറ്റ ശ്രമം നടത്തുകയും ചെയ്തിരുന്നു. 
 
ഐസിസി പെരുമാറ്റച്ചട്ടം ആർട്ടിക്കിൾ 2.12 ന്റെ പരിധിയിൽ വരുന്നതാണ് വൈഭവിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. അനൗചിത്യപരമായ രീതിയിൽ ശാരീരികമായി സ്പർശിക്കുകയോ ആക്രമിക്കാൻ ശ്രമിക്കുകയോ ചെയ്താൽ താരങ്ങൾക്കെതിരെ നടപടിയെടുക്കാൻ പെരുമാറ്റച്ചട്ടം നിഷ്‌കർഷിക്കുന്നുണ്ട്. എതിർ ടീം താരങ്ങൾക്കെതിരെയോ, സപ്പോർട്ടിങ് പേഴ്‌സൺ, അംപയർ, മാച്ച് റഫറി എന്നിവർക്കെതിരെയോ ഇത്തരത്തിൽ ചെയ്താലും നടപടിയെടുക്കാം. 
 
വൈഭവ് ഇവിടെ ശ്രീലങ്കൻ താരത്തെ ഉന്താൻ ശ്രമിക്കുന്നുണ്ട്. വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമായിരിക്കും ഇക്കാര്യത്തിൽ നടപടി. മാച്ച് ഫീയുടെ അമ്പത് ശതമാനം വരെ പിഴ ചുമത്താൻ സാധ്യതയുള്ള കുറ്റമാണിത്. അല്ലെങ്കിൽ ഐസിസിയുടെ താക്കീതോ ഒന്നോ രണ്ടോ ഡീമെറിറ്റ് പോയിന്റുകളോ താരത്തിനുമേൽ ചുമത്തപ്പെട്ടേക്കാം. 
 
എന്താണ് സംഭവിച്ചത്
 
ഇന്ത്യൻ എ ടീം ഓപ്പണർ വൈഭവ് സൂര്യവൻശിയും ശ്രീലങ്കൻ എ ടീം താരവും തമ്മിൽ കൈയാങ്കളിയുടെ വക്കിലെത്തി. സൂപ്പർ ഓവറിൽ ഏഴ് റൺസിനു ഇന്ത്യ തോറ്റതിനു പിന്നാലെയാണ് സംഭവം. സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക വിക്കറ്റ് നഷ്ടപ്പെടാതെ 16 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ ഇന്ത്യക്കായി സൂര്യാൻഷ് ഷെഡ്ഗെയും വൈഭവ് സൂര്യവൻശിയുമാണ് ഇറങ്ങിയത്. ശ്രീലങ്കയ്ക്കായി പന്തെറിഞ്ഞ കുഗതാസ് മാതുലൻ സൂപ്പർ ഓവറിൽ വഴങ്ങിയത് വെറും ഒൻപത് റൺസ് മാത്രം. വൈഭവ് സൂര്യവൻശി മൂന്ന് പന്തുകൾ നേരിട്ടെങ്കിലും നേടിയത് വെറും ആറ് റൺസ്. 
മത്സരം ജയിച്ച ശേഷം ശ്രീലങ്കൻ താരങ്ങൾ വലിയ ആഘോഷപ്രകടനം നടത്തി. ഈ സമയത്ത് വൈഭവ് സൂര്യവൻശി ഒരു ശ്രീലങ്കൻ താരത്തോടു തട്ടികയറുകയായിരുന്നു. ശ്രീലങ്കൻ താരങ്ങൾ സ്ലെഡ്ജ് ചെയ്തപ്പോൾ വൈഭവിനു നിയന്ത്രണം നഷ്ടപ്പെട്ടതാണെന്നാണ് വീഡിയോയിൽ നിന്ന് വ്യക്തമാകുന്നത്. ഒരുഘട്ടത്തിൽ കൈയാങ്കളിയിലേക്കു കാര്യങ്ങൾ എത്തുമെന്ന് വരെ തോന്നി. വൈഭവിന്റെ സഹതാരം ഷെഡ്ഗെയും ശ്രീലങ്കൻ ബൗളർ മാതുലനും ചേർന്ന് വൈഭവിനെ പിടിച്ചുമാറ്റുകയായിരുന്നു. പിന്നീട് ഡ്രസിങ് റൂമിലേക്ക് നടന്നുപാകുമ്പോഴും ശ്രീലങ്കൻ താരത്തിനെതിരെ വൈഭവ് സംസാരിക്കുന്നതും കൈചൂണ്ടുന്നതും കാണാം. 
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
കളിച്ചില്ലെ, ഇനി വിട്ടോ.. രാത്രി തന്നെ ഇറാൻ ടീമിനെ ഓടിച്ച് വിട്ട് യുഎസ്, പ്രതിഷേധവുമായി ഇറാൻ താരങ്ങൾ, ക്രൂരതയെന്ന് ആരാധകർ