1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Tilak Varma demands super over india suffer humiliating loss

വെളിച്ചമില്ലെന്ന് പറഞ്ഞിട്ടും സൂപ്പർ ഓവറിന് വാശിപ്പിടിച്ചു, സ്ട്രൈക്ക് വൈഭവിന് നൽകിയില്ല: തോൽവി ഇരന്ന് വാങ്ങി ഇന്ത്യ, എല്ലാ പഴിയും തിലക് വർമയ്ക്ക്!

Tilak Varma, Super Over, India A vs Srilanka A,Cricket News
ത്രിരാഷ്ട്ര പരമ്പരയില്‍ ശ്രീലങ്ക എക്കെതിരെ 7 റണ്‍സിന്റെ നാടകീയമായ തോല്‍വി വഴങ്ങി ഇന്ത്യ. നിശ്ചിത ഓവറില്‍ ഇരു ടീമുകളും 265 റണ്‍സ് വീതമെടുത്തതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീളുകയായിരുന്നു. എന്നാല്‍ സൂപ്പര്‍ ഓവറില്‍ വിജയലക്ഷ്യമായ 17 റണ്‍സ് സ്വന്തമാക്കാന്‍ ഇന്ത്യയ്ക്കായില്ല. വെളിച്ചക്കുറവ് മൂലം സൂപ്പര്‍ ഓവര്‍ വേണ്ടെന്ന് അമ്പയര്‍മാര്‍ തീരുമാനിച്ചിരുന്നെങ്കിലും ഇന്ത്യന്‍ നായകനായ തിലക് വര്‍മയായിരുന്നു സൂപ്പര്‍ ഓവര്‍ കളിക്കാനായി അഭ്യര്‍ഥിച്ചത്.
 
നേരത്തെ മത്സരത്തിനിടെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ വിപ്രജ് നിഗം പിച്ചിന്റെ അപകടമേഖലയിലൂടെ 2 തവണ ഓടിയതിനെ തുടര്‍ന്ന് ഇന്ത്യയ്ക്ക് 10 റണ്‍സ് പെനാല്‍റ്റി വിധിച്ചിരുന്നു. മത്സരം സമനിലയിലാകാന്‍ ഈ തീരുമാനം നിര്‍ണായകമായിരുന്നു. രണ്ടാമതായി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 93 റണ്‍സെടുത്ത സദീര സമരവീരയുടെ ബാറ്റിംഗ് മികവിലാണ് മത്സരം സമനിലയിലാക്കിയത്. വെളിച്ചക്കുറവുള്ളതിനാല്‍ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീട്ടേണ്ടതില്ലെന്നതായിരുന്നു അമ്പയര്‍മാരുടെ തീരുമാനം. എന്നാല്‍ ഇന്ത്യന്‍ നായകനായ തിലക് വര്‍മ നടത്തിയ അഭ്യര്‍ഥനയെ തുടര്‍ന്ന് മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടു.
 
 സൂപ്പര്‍ ഓവറിലെ അവസാന പന്തില്‍ ശ്രീലങ്കന്‍ താരം അവിഷ്‌ക ഫെര്‍ണാണ്ടോ ക്യാച്ച് നല്‍കി മടങ്ങിയെങ്കിലും ഫുള്‍ടോസായ പന്ത് അമ്പയര്‍ നോ ബോള്‍ വിളിച്ചു. 17 റണ്‍സ് വിജയലക്ഷ്യമാണ് ശ്രീലങ്ക എ ഇന്ത്യയ്ക്ക് മുന്നില്‍ വെച്ചത്. എന്നാല്‍ ശ്രീലങ്കന്‍ ബാറ്റിങ്ങിന് ശേഷം വെളിച്ചക്കുറവാണ്, ബാറ്റ് ചെയ്യാനാകില്ലെന്നാണ് തിലക് വര്‍മ പറഞ്ഞത്. എന്നാല്‍ തിലക് വര്‍മയുടെ ഈ അഭ്യര്‍ഥന അമ്പയര്‍മാര്‍ നിരസിച്ചു. 6 പന്തില്‍ 17 റണ്‍സെന്നത് നേടാനാവുന്ന ലക്ഷ്യമാണെന്നിരിക്കെ സൂപ്പര്‍ ഓവറില്‍ വൈഭവ് സൂര്യവംശിക്ക് പകരം സൂര്യാന്‍ഷ് ഷെഡ്ജിനെയാണ് ആദ്യ പന്ത് നേരിടാന്‍ ഇന്ത്യ കളത്തിലിറക്കിയത്.
 
ആദ്യ 3 പന്ത് നേരിട്ട സൂര്യാന്‍ഷ് ഷെഡ്ജ് നേടിയത് 3 റണ്‍സ്. അവസാന 3 പന്തില്‍ വൈഭവ് ഒരു ബൗണ്ടറിയും 2 റണ്‍സും ഓടിയെടുത്തെങ്കിലും 9 റണ്‍സ് മാത്രമെ ഇന്ത്യയ്ക്ക് നേടാനായുള്ളു. ഇതോടെ 7 വിക്കറ്റിന്റെ തോല്‍വി ഇന്ത്യ ചോദിച്ചുവാങ്ങി. കഴിഞ്ഞ മത്സരത്തില്‍ അഫ്ഗാന്‍ എയ്‌ക്കെതിരായ മത്സരത്തിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഇതോടെ ടൂര്‍ണമെന്റിന്റെ ഫൈനലിലെത്താന്‍ അഫ്ഗാനെതിരായ അടുത്ത മത്സരം ഇന്ത്യയ്ക്ക് നിര്‍ണായകമായി മാറി.ALSO READ: Vaibhav Sooryavanshi: കളി തോറ്റതിനു പിന്നാലെ കൈയാങ്കളി; ശ്രീലങ്കൻ താരത്തോടു കയർത്ത് വൈഭവ് (വീഡിയോ)
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
Vaibhav Sooryavanshi: വൈഭവ് സൂര്യവൻശിക്കു ഐസിസിയുടെ ശിക്ഷ ലഭിക്കുമോ?