Neymar: ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും നെയ്മറിനു നഷ്ടമായേക്കും
വലത് തുടയിലാണ് താരത്തിനു പരുക്ക്
Neymar - Brazil
വലത് തുടയിലാണ് താരത്തിനു പരുക്ക്. തിങ്കളാഴ്ച നടന്ന പരിശോധനയിൽ പരുക്ക് പൂർണമായി ഭേദമായിട്ടില്ലെന്നാണ് വൈദ്യസംഘം പറയുന്നത്. അങ്ങനെയെങ്കിൽ ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും താരത്തിനു നഷ്ടമാകും.
ലോകകപ്പിനുള്ള ബ്രസീൽ ടീമിനൊപ്പം നെയ്മർ തുടരുന്നുണ്ടെങ്കിലും ട്രെയ്‌നിങ് സെഷനിൽ പൂർണമായി പങ്കെടുക്കുന്നില്ല. ജിം അടക്കമുള്ള ശാരീരിക വ്യായാമങ്ങളും നെയ്മറിനു വിലക്കിയിട്ടുണ്ട്. ഗ്രേഡ് 2 കാഫ് ഇൻജുറിയാണ് നെയ്മറിനുള്ളതെന്നും പൂർണമായി ഭേദമാകാൻ കുറച്ച് ദിവസങ്ങൾ കൂടി വിശ്രമം ആവശ്യമാണെന്നും ബ്രസീലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വെള്ളിയാഴ്ച ഹെയ്തിക്കെതിരെയും ജൂൺ 24 നു സ്‌കോട്ട്‌ലൻഡിനെതിരെയുമാണ് ബ്രസീലിന്റെ ശേഷിക്കുന്ന മത്സരങ്ങൾ. നേരത്തെ മൊറോക്കോയ്‌ക്കെതിരെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരം നെയ്മറിനു നഷ്ടമായിരുന്നു. നോക്ക് ഔട്ട് സ്റ്റേജിലേക്കാണ് ബ്രസീൽ നെയ്മറിനെ സജ്ജമാക്കുന്നതെന്ന് ഇ.എസ്.പി.എൻ റിപ്പോർട്ടിൽ പറയുന്നു.