Mumbai Indians: അങ്ങനെ അതിലൊരു തീരുമാനമായി; പ്രതീക്ഷ നഷ്ടപ്പെട്ട് മുംബൈ ഇന്ത്യൻസ്, പ്ലേ ഓഫ് കളിക്കില്ല?
അഞ്ച് തവണ ചാംപ്യൻമാരായ മുംബൈ ഈ സീസണിൽ വളരെ മോശം പ്രകടനം തുടരുകയാണ്
Mumbai Indians: ആരാധകരെ വീണ്ടും നിരാശപ്പെടുത്തി മുംബൈ ഇന്ത്യൻസ്. ചെന്നൈ സൂപ്പർ കിങ്‌സിനെതിരായ രണ്ടാം മത്സരത്തിലും തോറ്റതോടെ മുംബൈയുടെ പ്ലേ ഓഫ് പ്രതീക്ഷകൾ പരുങ്ങലിലായി.
അഞ്ച് തവണ ചാംപ്യൻമാരായ മുംബൈ ഈ സീസണിൽ വളരെ മോശം പ്രകടനം തുടരുകയാണ്. കൊൽക്കത്തയ്‌ക്കെതിരായ ആദ്യ കളിയും ഗുജറാത്തിനെതിരെ സീസണിലെ ആറാമത്തെ കളിയിലും മാത്രമാണ് മുംബൈ ജയിച്ചത്. ഒൻപത് കളികളിൽ ഏഴിലും തോറ്റ് പോയിന്റ് ടേബിളിൽ ഒൻപതാം സ്ഥാനത്താണ് ഹാർദിക് പാണ്ഡ്യയും കൂട്ടാളികളും.
ഈ സീസണിൽ അഞ്ച് മത്സരങ്ങൾ കൂടിയാണ് മുംബൈയ്ക്കു ശേഷിക്കുന്നത്. അതിൽ അഞ്ചിലും ജയിച്ചാലും 14 പോയിന്റേ ആകൂ. നിലവിൽ 10 കളികൾ പൂർത്തിയാക്കിയ രാജസ്ഥാൻ റോയൽസാണ് 12 പോയിന്റുമായി നാലാം സ്ഥാനത്തുള്ളത്. ശേഷിക്കുന്ന നാലിൽ ഒരു കളി ജയിച്ചാൽ മതി രാജസ്ഥാനു 14 പോയിന്റാകാൻ. അതുകൊണ്ട് മുംബൈ ഇന്ത്യൻസിനു ഈ സീസണിൽ പ്ലേ ഓഫ് കാണാൻ സാധിക്കില്ലെന്നു ഉറപ്പായി.