1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. no time to rest USA orders iran team to cross border overnight

കളിച്ചില്ലെ, ഇനി വിട്ടോ.. രാത്രി തന്നെ ഇറാൻ ടീമിനെ ഓടിച്ച് വിട്ട് യുഎസ്, പ്രതിഷേധവുമായി ഇറാൻ താരങ്ങൾ, ക്രൂരതയെന്ന് ആരാധകർ

ന്യൂസിലന്‍ഡിനെതിരായ മത്സരത്തിന് ശേഷം കാലിഫോര്‍ണിയയില്‍ തങ്ങി അടുത്ത ദിവസം ഉച്ചയോടെ മെക്‌സിക്കോയിലേക്ക് മടങ്ങാനായിരുന്നു ഇറാന്‍ നിശ്ചയിച്ചിരുന്നത്.

Iran Football,FIFA Worldcup,USA, USA - Iran
ഫുട്‌ബോള്‍ മൈതാനത്തിലേക്ക് യാതൊരു മാന്യതയുമില്ലാതെ രാഷ്ട്രീയം കലര്‍ത്തി യുഎസ്. ഇന്നലെ ഫിഫ ലോകകപ്പില്‍ അമേരിക്കയില്‍ നടന്ന ന്യൂസിലന്‍ഡ്- ഇറാന്‍ പോരാട്ടത്തിന് പിന്നാലെ ഇറാനോട് അടിയന്തിരമായി രാജ്യം വിടാന്‍ യുഎസ് അധികൃതര്‍ ആവശ്യപ്പെട്ടതാണ് പുതിയ വാര്‍ത്ത. ആവേശകരമായ പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെതിരെ 2-2 ന് സമനില പിടിക്കാന്‍ ഇറാന്‍ ടീമിനായിരുന്നു. മത്സരശേഷം കളിക്കാര്‍ക്ക് വിശ്രമത്തിന് പോലും സമയം നല്‍കാതെയാണ് മെക്‌സിക്കോയിലേക്ക് മടങ്ങാന്‍ ഇറാന്‍ ടീമിനോട് യുഎസ് അധികൃതര്‍ നിര്‍ദേശിച്ചത്.
 
ഇറാന്‍- അമേരിക്ക സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് യുഎസ് നടപടി. അതേസമയം ലോകകപ്പില്‍ തങ്ങളുടെ റ്റീമിനെ യുഎസ് വേട്ടയാടുകയാണെന്ന് ഇറാന്‍ കോച്ച് വ്യക്തമാക്കി. ന്യൂസിലന്‍ഡിനെതിരായ മത്സരത്തിന് ശേഷം കാലിഫോര്‍ണിയയില്‍ തങ്ങി അടുത്ത ദിവസം ഉച്ചയോടെ മെക്‌സിക്കോയിലേക്ക് മടങ്ങാനായിരുന്നു ഇറാന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ കളി കഴിഞ്ഞയുടനെ തന്നെ മെക്‌സിക്കന്‍ അതിര്‍ത്തി നഗരത്തിലേക്ക് മാറാന്‍ യുഎസ് നിര്‍ദേശിക്കുകയായിരുന്നു.ALSO READ: യുഎസ്-ഇറാന്‍ കരാറിനെ സ്വാഗതം ചെയ്ത് നെതന്യാഹു; ഗാസ, ലെബനന്‍, സിറിയ എന്നിവിടങ്ങളില്‍ സൈന്യം തുടരും
 
 മത്സരം പൂര്‍ത്തിയായ ശേഷം വിശ്രമിക്കാന്‍ പോലും സമയം തന്നില്ല. ഉടന്‍ രാജ്യം വിടണമെന്നാണ് അവര്‍ പറഞ്ഞത്. ഇറാന്‍ പരിശീലകനായ അമീര്‍ ഖാലെനോയി പൊട്ടിത്തെറിച്ചു. കളിക്കാര്‍ക്ക് മത്സരശേഷം റിക്കവറിക്ക് ആവശ്യമായ സമയം പോലും നല്‍കാതെ തിരിച്ചുപോകാന്‍ പറയുന്നതെന്നും ഇത് വേട്ടയാടലാണെന്നും കോച്ച് പറഞ്ഞു. 
 
ലോകകപ്പിലെ തങ്ങളുടെ ഗ്രൂപ്പ് ഘട്ടങ്ങള്‍ സുരക്ഷിതമായ വേദിയിലേക്ക് മാറ്റണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഫിഫ അത് നിരസിക്കുകയായിരുന്നുവെന്ന് ഇറാന്‍ ക്യാപ്റ്റനായ മെഹ്ദി താരെമിയും വ്യക്തമാക്കി. കോച്ചിങ് സ്റ്റാഫുകളടക്കം നിരവധി പേര്‍ക്ക് യുഎസ് വിസ നിഷേധിച്ചെന്നും ഒരു ദുരന്തമാണ് ഇറാനെ സംബന്ധിച്ചിടത്തോളം ഈ ലോകകപ്പെന്നും സെക്യൂരിറ്റി പരിശോധനകള്‍ക്ക് മാത്രം 5 മണിക്കൂര്‍ സമയമാണ് ചെലവഴിക്കേണ്ടി വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
അമേരിക്കൻ വിസ നടപടി താങ്ങാനാവില്ലായിരുന്നു, അമ്മ ഇവിടെ ഉണ്ടായിരുന്നെങ്കിൽ... ഒരു രാജ്യത്തിനെ ചുമലിലേറ്റിയിട്ടും വിങ്ങിപൊട്ടി കേപ് വെർദെ ഹീറോ 'വോസിഞ്ഞ'