അനുബന്ധ വാര്ത്തകള്
- സൂര്യകുമാറിനെ പുറത്താക്കാൻ സമ്മർദ്ദം ചെലുത്തിയത് ഗംഭീർ, ക്യാപ്റ്റൻ സ്ഥാനത്തേക്ക് നിർദേശിച്ചത് 2 പേരുകൾ
- ആരുടെയും നിഴലിൽ ഒതുങ്ങില്ലെന്ന് ശ്രേയസ്, ലക്ഷ്യം വെച്ചത് ഗംഭീറിനെ?, കൊൽക്കത്തയിലെ അനുഭവം വെച്ചുള്ള സംസാരമെന്ന് സോഷ്യൽ മീഡിയ
- അവൻ ഒറ്റയ്ക്ക് വേദനകൾ സഹിച്ചു, ഈ ക്യാപ്റ്റൻസി ആരും സമ്മാനിച്ചതല്ല, പൊരുതി നേടിയത്, ശ്രേയസിനെ പറ്റി വികാരധീനമായ കുറിപ്പുമായി ശ്രേഷ്ഠ അയ്യർ
- Shreyas Iyer: ശ്രേയസ് അയ്യർ ട്വന്റി 20 ക്യാപ്റ്റൻ
- സായ് സുദർശന് അർഹിച്ച അവസരങ്ങൾ ലഭിച്ചിട്ടില്ല, മൂന്നാം നമ്പറിൽ താരം തന്നെയെന്ന് ഗൗതം ഗംഭീർ
ശ്രേയസ് ക്യാപ്റ്റനാകാതിരിക്കാൻ ഗംഭീർ ചരടുവലികൾ നടത്തി; റിപ്പോർട്ട്
സെലക്ടർമാരോടും ബിസിസിഐയോടും ശ്രേയസ് നായകനായി വരുന്നതിലുള്ള അതൃപ്തി ഗംഭീർ അറിയിച്ചു
ട്വന്റി 20 നായകസ്ഥാനത്തേക്കു ശ്രേയസ് അയ്യർ വരാതിരിക്കാൻ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ ചരടുവലികൾ നടത്തിയെന്ന് റിപ്പോർട്ട്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിലെ അഭിപ്രായ ഭിന്നതകളെ തുടർന്നാണ് ശ്രേയസും ഗംഭീറും അകന്നത്. ഇപ്പോഴും ഇരുവരും തമ്മിൽ അത്ര നല്ല ബന്ധത്തിലല്ല.
സൂര്യകുമാർ യാദവിനെ നായകസ്ഥാനത്തു നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട ഗംഭീർ പുതിയ നായകനായി രണ്ട് പേരെ നിർദേശിച്ചു. അതിൽ ശ്രേയസ് അയ്യർ ഇല്ല. സഞ്ജു സാംസൺ, ഇഷാൻ കിഷൻ എന്നിവരെയാണ് ഗംഭീർ നിർദേശിച്ചത്. സെലക്ടർമാർ ഗംഭീറിനെ തള്ളിയതോടെ ശ്രേയസിനു വഴിതുറന്നു.
സെലക്ടർമാരോടും ബിസിസിഐയോടും ശ്രേയസ് നായകനായി വരുന്നതിലുള്ള അതൃപ്തി ഗംഭീർ അറിയിച്ചു. എന്നാൽ ചീഫ് സെലക്ടർ അജിത് അഗാർക്കർ വഴങ്ങിയില്ല. ഐപിഎലിലെ ബാറ്റിങ് പ്രകടനവും നായകമികവും പരിഗണിച്ചാണ് ശ്രേയസിനെ നായകനാക്കാൻ തീരുമാനിച്ചിരിക്കുന്നതെന്നും ഇക്കാര്യത്തിൽ പുനഃപരിശോധനയില്ലെന്നും അഗാർക്കർ ഗംഭീറിനോടു പറഞ്ഞു.
ശ്രേയസ് അയ്യരുടെ പ്രകടനത്തിൽ മുഖ്യ സെലക്ടർ അജിത് അഗാർക്കർ പൂർണ തൃപ്തനായിരുന്നു. നായകനെന്ന നിലയിലും സൂര്യക്ക് പകരം മൂന്നാം നമ്പറിലോ നാലാം നമ്പറിലോ ബാറ്റ് ചെയ്യാനുള്ള കഴിവുള്ളതിനാലും ശ്രേയസ് മതിയെന്നായിരുന്നു സെലക്ടർമാരുടെ നിലപാട്. ഗംഭീർ മുന്നോട്ടുവെച്ച രണ്ട് പേരെയും സെലക്ടർമാർ തള്ളിയത് ഇക്കാരണത്താലാണ്.