അനുബന്ധ വാര്‍ത്തകള്‍
- Vozinha: ഗോൾ പോസ്റ്റിൽ പാറ പോലൊരു മനുഷ്യൻ !
- Lamine Yamal : ലോകകപ്പിൽ സ്പെയിന് ഇന്ന് ആദ്യ മത്സരം, കേപ് വെർഡെയ്ക്കെതിരെ ലാമിൻ യമാൽ കളിച്ചേക്കില്ല
- Netherlands vs Japan: 89മത്തെ മിനിറ്റിൽ ബുള്ളറ്റ് ഹെഡർ, നെതർലൻഡ്സിനെ വിറപ്പിച്ചു, സമനില പിടിച്ച് ജപ്പാൻ
- FIFA Worldcup 2026 : 2 ഗോൾ, 3 റെഡ് കാർഡുകൾ, ഗിൽബർട്ടോ മോറയ്ക്ക് അരങ്ങേറ്റം, ദക്ഷിണാഫ്രിക്കയെ തകർത്ത് മെക്സിക്കോ
- കളിച്ചില്ലെ, ഇനി വിട്ടോ.. രാത്രി തന്നെ ഇറാൻ ടീമിനെ ഓടിച്ച് വിട്ട് യുഎസ്, പ്രതിഷേധവുമായി ഇറാൻ താരങ്ങൾ, ക്രൂരതയെന്ന് ആരാധകർ
അമേരിക്കൻ വിസ നടപടി താങ്ങാനാവില്ലായിരുന്നു, അമ്മ ഇവിടെ ഉണ്ടായിരുന്നെങ്കിൽ... ഒരു രാജ്യത്തിനെ ചുമലിലേറ്റിയിട്ടും വിങ്ങിപൊട്ടി കേപ് വെർദെ ഹീറോ 'വോസിഞ്ഞ'
രാജ്യത്തിന്റെ ഹീറോയായി ഒരു 40കാരന്‍ മാറിയെങ്കിലും മത്സരശേഷം സംസാരിക്കവെ താരം വികാരാധീനനായി.
ലോകത്തിലെ ഫുട്‌ബോള്‍ കളിക്കുന്ന രാജ്യങ്ങളെല്ലാം ഒരു ലോകകപ്പ് കിരീടത്തിനായി മത്സരിക്കുന്ന പോരാട്ടം. ലോകത്തിലെ ഏറ്റവും വലിയ കായിക മാമങ്കങ്ങളില്‍ ഒന്നായ ഫുട്‌ബോള്‍ ലോകകപ്പില്‍ എല്ലാ കാലവും കാലാതീതമായി നിലനില്‍ക്കുന്ന മത്സരങ്ങളും കഥകളും സംഭവിക്കാറുണ്ട്. വെറും 6 ലക്ഷത്തിനടുത്ത് മാത്രം ജനസംഖ്യയുള്ള ഒരു കുഞ്ഞന്‍ രാജ്യം ഇന്നലെ സൂപ്പര്‍ താരങ്ങള്‍ നിറഞ്ഞ സ്‌പെയ്ന്‍ നിരയെ വിറപ്പിച്ചപ്പോള്‍ ഫുട്‌ബോള്‍ ലോകത്ത് ചര്‍ച്ചയായിരിക്കുന്നത് കേപ് വെര്‍ദെയുടെ ഗോള്‍കീപ്പര്‍ വോസിഞ്ഞയാണ്. സ്‌പെയിനിന്റെ ഗോളെന്നുറച്ച നിരവധി ഷോട്ടുകളാണ് താരം തട്ടിയകറ്റിയത്. രാജ്യത്തിന്റെ ഹീറോയായി ഒരു 40കാരന്‍ മാറിയെങ്കിലും മത്സരശേഷം സംസാരിക്കവെ താരം വികാരാധീനനായി.
മത്സരത്തില്‍ വോസിഞ്ഞോ നടത്തിയ ഓരോ സേവുകളെയും ആഘോഷ പൂര്‍വമായാണ് സ്റ്റേഡിയം ആഘോഷിച്ചത്. മത്സരശേഷം മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കിയതിന് പിന്നാലെ ഒരിറ്റ് കണ്ണുനീര്‍ പൊഴിക്കാതിരിക്കാന്‍ താരത്തിനായില്ല. ഏറെ വികാരാധീനനായാണ് താരം സംസാരിച്ചത്. ഈ നിമിഷത്തിനായി ഞാന്‍ എന്റെ ജീവിതം മുഴുവന്‍ കാത്തിരിക്കുകയായിരുന്നു. എന്റെ മുന്‍തലമുറകളും ഈയൊരു സ്വപ്നം കണ്ടുകാണും. എന്നാല്‍ അവര്‍ക്കാര്‍ക്കും അതിലേക്ക് എത്താനായില്ല.എന്റെ മുത്തശ്ശനും മുത്തശ്ശിയും ഇനി ജീവനില്ല. അവര്‍ എന്നുവേണ്ടി എല്ലാം ചെയ്തു. ഈ നിമിഷം കാണാന്‍ അവര്‍ ഉണ്ടായിരുന്നെങ്കില്‍...ALSO READ: Vozinha: ഗോൾ പോസ്റ്റിൽ പാറ പോലൊരു മനുഷ്യൻ !
എന്റെ അമ്മയ്ക്കും സ്റ്റേഡിയത്തില്‍ എത്താനായില്ല. അമേരിക്കന്‍ വിസ നടപടികള്‍ക്കായുള്ള സാമ്പത്തിക ബാധ്യത താങ്ങാനുള്ള കരുത്ത് കുടുംബത്തിനില്ലായിരുന്നു. അമ്മ ഇവിടെ ഉണ്ടായിരുന്നെങ്കിലെന്ന് ഏറെ ആഗ്രഹിച്ചു. വോസിഞ്ഞ പറഞ്ഞു. മത്സരത്തില്‍ സ്‌പെയിനിനെ വിറപ്പിച്ച പ്രകടനത്തോടെ ഇന്‍സ്റ്റഗ്രാമില്‍ വെറും 50,000 ഉണ്ടായിരുന്ന ഫോളോവര്‍മാരുടെ എണ്ണം ലക്ഷങ്ങളിലേക്കാണ് കുതിച്ചത്. ലോകകപ്പില്‍ ഒരൊറ്റ മത്സരം കൊണ്ട് രാജ്യത്തിന്റെ തന്നെ ഹീറോയാകാനും വോസീഞ്ഞയ്ക്കായി. 40കാരനായ താരത്തിന് അന്താരാഷ്ട്ര ഫുട്‌ബോളിലോ ക്ലബ് ഫുട്‌ബോളിലോ ഇനി അവസരങ്ങള്‍ ഏറെയില്ലെങ്കിലും ലോകകപ്പ് വേദിയിലെ ഈ ഒരൊറ്റ പ്രകടനം താരത്തെ ഏറെക്കാലം ഫുട്‌ബോള്‍ പ്രേമികളുടെ ഓര്‍മയില്‍ നിലനിര്‍ത്തുമെന്ന് ഉറപ്പാണ്.ALSO READ: കളിച്ചില്ലെ, ഇനി വിട്ടോ.. രാത്രി തന്നെ ഇറാൻ ടീമിനെ ഓടിച്ച് വിട്ട് യുഎസ്, പ്രതിഷേധവുമായി ഇറാൻ താരങ്ങൾ, ക്രൂരതയെന്ന് ആരാധകർ