1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Marcos senesi included argentina squad balerdi injury

പരിക്കേറ്റ ബലേർഡിക്ക് പകരം മാർക്കോസ് സെനേസി, പ്രതിരോധം ശക്തമാക്കി അർജൻ്റീന

Marcos Senesi, Argentina Squad, FIFA Worldcup, Argentina team
2026 ഫിഫ ലോകകപ്പിനുള്ള അര്‍ജന്റീന ടീമില്‍ മാറ്റം. പരിക്കേറ്റ ലിയാനാര്‍ഡോ ബലേര്‍ഡിക്ക് പകരം ഡിഫന്‍ഡര്‍ മാര്‍ക്കോസ് സനേസിയെ ഉള്‍പ്പെടുത്തിയാണ് പുതിയ പ്രഖ്യാപനം. മാഴ്‌സെയുടെ സെന്റര്‍ ബാക്കായ ബലേര്‍ഡിക്ക് കഴിഞ്ഞ ആഴ്ചയാണ് വലതുകാലിന് പരിക്കേറ്റത്. പിന്നാലെ ടീമില്‍ നിന്നും പുറത്തായ താരത്തിന് പകരമായി മധ്യനിര താരത്തെയാകും സ്‌കലോണി ഉള്‍പ്പെടുത്തുകയെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഒടുവില്‍ സനേസിക്ക് തന്നെ നറുക്ക് വീഴുകയായിരുന്നു.
 
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ ബോണ്‍മൗത്തിനായി കഴിഞ്ഞ സീസണില്‍ വമ്പന്‍ പ്രകടനമാണ് സനേസി നടത്തിയിരുന്നത്. അര്‍ജന്റീനയുടെ ആദ്യ ടീം പ്രഖ്യാപനത്തില്‍ സനേസിയെ ഉള്‍പ്പെടുത്താതിരുന്നത് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ജൂണ്‍ 15ന് അള്‍ജീരിയക്കെതിരെ നടക്കുന്ന അര്‍ജന്റീനയുടെ മത്സരത്തിന് മുന്‍പായി താരം ടീമിനൊപ്പം ചേരും.29 കാരനായ സനേസി  അര്‍ജന്റീനയുടെ സീനിയര്‍ ടീമിനായി 3 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.ALSO READ: South Korea vs Czechia: ചെക്ക് റിപ്പബ്ലിക്കു ദക്ഷിണ കൊറിയയുടെ 'ചെക്ക്'; ജയം ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
Kane Williamson : ഒരു ഇതിഹാസം കൂടെ പടിയിറങ്ങുന്നു, അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് കെയ്ൻ വില്യംസൺ